പത്തനംതിട്ട: വിഖ്യാത ചലച്ചിത്രകാരന്‍ കെ.പി കുമാരന്‍ സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയില്‍ തിരശീലയിലെഴുതിയ മഹാകവി കുമാരനാശാന്റെ ജീവിത കാവ്യമാണ്. ഒരിക്കല്‍ തീയറ്ററുകളില്‍ റിലീസ് ചെയ്തിരുന്ന സിനിമ പ്രദര്‍ശന വിജയം നേടിയിരുന്നില്ല. കേരളീയ സമൂഹം ഏറ്റെടുക്കേണ്ടിയിരുന്ന സിനിമ ഇനിയും കാണേണ്ടവരിലേക്ക് എത്തിയിട്ടില്ല.
കുമാരനാശാന്‍ യാത്രയായിട്ട് 100 വര്‍ഷം തികയുന്ന ജനുവരി16 ന് സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ സിനിമാശാലകളില്‍ ഗ്രാമവൃക്ഷത്തിലെ കുയിലിന്റെ പ്രദര്‍ശനം സംഘടിപ്പിക്കും. അതിന്റെ ഭാഗമായി പത്തനംതിട്ട ട്രിനിറ്റി മൂവിമാക്‌സില്‍ 16, 17,18 തീയതികളില്‍ നൂണ്‍ഷോയും (രാവിലെ 11 മണിക്ക്) 18 ന് വൈകിട്ട് ആറിന് പ്രത്യേക പ്രദര്‍ശനവും നടത്തും.
പത്തനംതിട്ട പ്രസ് ക്ലബ് ലൈബ്രറി & മീഡിയ റിസര്‍ച്ച് സെന്ററും ദേശത്തുടിയും ഫിലിം ലവേഴ്‌സ് ക്ലബ്ബുമാണ് സംഘാടകര്‍. സ്‌കൂള്‍ / കോളജ് വിദ്യാര്‍ത്ഥികളുടെ പ്രത്യേക പ്രദര്‍ശനത്തിനുള്‍പ്പടെയുള്ള ബുക്കിങ്ങിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. മഹാകവിയോട് ആദരം സൂക്ഷിക്കാനും കെ.പി. കുമാരനോട് നീതി പുലര്‍ത്താനുമായി എല്ലാവരേയും ചിത്രം കാണാന്‍ സംഘാടക സമിതി ക്ഷണിച്ചു. 130 രൂപയാണ് ടിക്കറ്റ് നിരക്ക്്.
ബുക്കിങ്ങിന് 9447439851 നമ്പരില്‍ (രഘുനാഥന്‍ ഉണ്ണിത്താന്‍) ഗൂഗിള്‍ പേ ചെയ്യുക. ഷോയുടെ വിവരങ്ങള്‍ക്ക് എം. എസ് . സുരേഷ് (9447945710)ജി.വിശാഖന്‍,(80756082149995423950)രാജേഷ് ഓമല്ലൂര്‍(9446394229) എന്നിവരുടെ നമ്പരില്‍ ബന്ധപ്പെടണം.