തിരക്കഥാ കൃത്തും സഹസംവിധായകനുമായ എം.ആര്‍. നാരായണനുണ്ണിത്താന്‍ അന്തരിച്ചു

0 second read
Comments Off on തിരക്കഥാ കൃത്തും സഹസംവിധായകനുമായ എം.ആര്‍. നാരായണനുണ്ണിത്താന്‍ അന്തരിച്ചു
0

അടൂര്‍: പള്ളിക്കല്‍ മേടയില്‍ ബംഗ്ലാവില്‍ എം.ആര്‍ നാരായണനുണ്ണിത്താന്‍ (83) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച രാവില 11 ന് വീട്ടുവളപ്പില്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ നൂറനാട് രാമചന്ദ്രന്‍ സംവിധാനം ചെയ്ത അച്ഛന്‍ പട്ടാളം എന്ന സിനിമയുടെയും ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത കവിയൂര്‍ ശിവപ്രസാദ് സംവിധാനം ചെയ്ത നിമിത്തം എന്ന സീരിയലിന്റെയും തിരകഥാകൃത്താണ്.

പാദമുദ്ര, രാജശില്പി എന്നി സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി റേഡിയോ നാടകങ്ങള്‍ രചിച്ചു. തെങ്ങമം ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാന അധ്യാപകന്‍, പള്ളിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ്, വായനശാല പ്രസിഡന്റ്, യു.ഡി.എഫ് പള്ളിക്കല്‍ മണ്ഡലം ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ബി. ഇന്ദിര ഉണ്ണിത്താന്‍. മക്കള്‍: എന്‍ രാജഗോപാല്‍, എന്‍.കൃഷ്ണകുമാര്‍. മരുമക്കള്‍: സുജിത, ശ്രീലക്ഷ്മി.

Load More Related Articles
Load More By chandni krishna
Load More In OBIT
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …