
തൃശൂര്‍: മുടിവെട്ടിയ കൂലി ചോദിച്ചതിന് ബാര്‍ബര്‍ഷോപ്പ് ജീവനക്കാരനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.പഴഞ്ഞി അയിനൂര്‍ കുളങ്ങര വീട്ടില്‍ പ്രകാശാണ് പിടിയിലായത്.
ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. മുടി വെട്ടിയ കൂലി ആവശ്യപ്പെട്ടതിന് പെരിങ്ങോട്ടുകര സ്വദേശിയായ സതീശനെയാണ് പ്രതി പരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സതീശനെ ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നിര്‍ദേശപ്രകാരം എ.എസ്.ഐ. ഷക്കീര്‍ അഹമ്മദിന്റെ നേത്യത്വത്തിലുളള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.