
അടൂര്‍: മാരൂരില്‍ സുജാതയെന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളെയും പോലീസ് പിടികൂടി. ഏനാദിമംഗലം മാരൂര്‍ വാഴവിള പുത്തന്‍വീട്ടില്‍ എസ്. ശരത് (24) ആണ് ഏറ്റവുമൊടുവില്‍ പിടിയിലായത്. ഡിവൈ.എസ്.പി ആര്‍. ബിനുവിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി.പ്രജീഷ്, എസ്.ഐമാരായ വിപിന്‍ കുമാര്‍, എം. മനീഷ്, കെ.എസ്. ധന്യ, ജലാലുദ്ദീന്‍ റാവുത്തര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അജിത്ത്, രാജേഷ് ചെറിയാന്‍, സൂരജ് ആര്‍. കുറുപ്പ്, റോബി ഐസക്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രവീണ്‍, എം. നിസാര്‍, മനീഷ്, രാജേഷ്, ശ്രീജിത്ത്, എസ്. അനൂപ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.