മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണം: കെ.സുരേന്ദ്രന്‍

0 second read
Comments Off on മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണം: കെ.സുരേന്ദ്രന്‍
0

തിരുവനന്തപുരം: നിരവധി പീഡന ആരോപണങ്ങള്‍ക്ക് വിധേയനായ കൊല്ലം എംഎല്‍എ മുകേഷ് രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉദ്ദേശലക്ഷ്യത്തില്‍ നിന്നും വഴിമാറുകയാണ്. സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഇതിന് കാരണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ആരോപണമുയര്‍ന്നപ്പോള്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും അമ്മ ജനറല്‍സെക്രട്ടറിയും രാജിവെച്ചിട്ടും അതിനേക്കാള്‍ വലിയ ആരോപണവിധേയനായ മുകേഷ് മാത്രം രാജിവെക്കുന്നില്ല.

ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ രക്ഷിതാക്കളെ പോലും പീഡിപ്പിക്കാന്‍ ശ്രമിക്കുന്നയാളാണ് മുകേഷ് എന്നതാണ് ആരോപണം. സിപിഎമ്മും സര്‍ക്കാരും മുകേഷിനെ പിന്തുണയ്ക്കുകയാണ്. ര!!ഞ്ജിത്തിനും സിദ്ധിഖിനുമില്ലാത്തെ എന്ത് മേന്മമായാണ് സര്‍ക്കാര്‍ മുകേഷില്‍ കാണുന്നതെന്ന് മുഖ്യമന്ത്രി വ്യക്തക്കണം. മറ്റുള്ളവരെ പോലെയല്ല ഭരണഘടന തൊട്ട് സത്യം ചെയ്തയാളാണ് മുകേഷ്. സര്‍ക്കാരിന്റെ ആത്മാര്‍ത്ഥയില്ലായ്മയാണ് മുകേഷിന്റെ കാര്യത്തില്‍ കാണുന്നത്. സ്വന്തക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന ആത്മവിശ്വാസമാണ് മുകേഷിനുള്ളത്. മുകേഷിനെ ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ ഉള്‍പ്പെടുത്തിയത് സ്ത്രീകളോടുള്ള വെല്ലുവിളിയാണ്. മുകേഷിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു കോണ്‍ക്ലേവും കേരളത്തില്‍ നടക്കില്ല.

പിണറായി സര്‍ക്കാര്‍ പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നുമാണ്. ലൈംഗിക അരാജകത്വത്തെ പോലെ ഗുരുതരമായ ലഹരി വിപണനവും ഉപയോഗവും സിനിമാ മേഖലയില്‍ നടക്കുന്നുണ്ട്. ലഹരി മാഫിയ ചലച്ചിത്രരംഗത്ത് പിടിമുറുക്കിയിട്ടുണ്ട്. ഈ മട്ടാഞ്ചേരി മാഫിയയെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. അവരുടെ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കേണ്ടിയിരിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയമായ പരാജയത്തിന് ശേഷം സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ സംഘര്‍ഷം ഉണ്ടായില്ലെങ്കില്‍ പാര്‍ട്ടിക്ക് പിടിച്ചു നില്‍ക്കാനാവില്ലെന്ന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അതിന് അനുസരിച്ച് രാഷ്ട്രീയ സംഘര്‍ഷമുണ്ടാക്കുന്ന നിലപാട് സിപിഎം സ്വീകരിച്ചിരിക്കുകയാണ്. കണ്ണൂരില്‍ ശ്രീകൃഷ്ണ ജയന്തിക്കെതിരെ നടന്ന ആക്രമണങ്ങള്‍ ഇതിന് ഉദാഹരണമാണ്. കൊച്ചുകുട്ടികളുടെ പരിപാടിക്ക് പോലും അക്രമം നടത്തുന്നത് അംഗീകരിക്കാനാവില്ല. ഇതിനെതിരെ ശക്തമായ നടപടി വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Load More Related Articles
Load More By Veena
Load More In NEWS PLUS
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…