റാന്നിയിലെ പച്ചക്കറി വ്യാപാരിയുടെ കൊലപാതകം: അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു

0 second read
Comments Off on റാന്നിയിലെ പച്ചക്കറി വ്യാപാരിയുടെ കൊലപാതകം: അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു
0

പത്തനംതിട്ട: മദ്യലഹരിയില്‍ റാന്നിയില്‍ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്ന കേസിലെ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. അങ്ങാടി കരിംകുറ്റി പുറത്തെപറമ്പില്‍ കാലായില്‍ വീട്ടില്‍ ഇടത്തന്‍ എന്ന് വിളിക്കുന്ന പ്രദീപ് (42), കടമാകുളത്ത് വീട്ടില്‍ കെ.കെ. രവീന്ദ്രന്‍(41) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

അങ്ങാടി എസ്.ബി.ഐക്ക് മുന്നില്‍ പച്ചക്കറി നടത്തുന്ന മക്കപ്പുഴ പൊടിപ്പാറ പുത്തന്‍ പുരയ്ക്കല്‍ വീട്ടില്‍ അനില്‍കുമാറാ(52)ണ് കൊല്ലപ്പട്ടത്.
ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് ആക്രമണം നടന്നത്. രാത്രി 9.30 ന് കടയില്‍ തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

മദ്യപിച്ച് ലക്കില്ലാതെ പച്ചക്കറി കടയിലെത്തിയ പ്രതികള്‍ ക്യാരറ്റ് എടുത്തു തിന്നു. കടയിലെ ജീവനക്കാരായ തമിഴ്‌നാട് സ്വദേശി മഹാലക്ഷ്മിയും ഭര്‍ത്താവും ഇത് ചോദ്യം ചെയ്തു. കാരറ്റിന് തീവിലയാണെന്നും വേണമെങ്കില്‍ കാശു തന്ന് വാങ്ങിത്തിന്നോളാനും പറഞ്ഞു. തുടര്‍ന്ന് പ്രതികള്‍ കാല്‍കിലോ കാരറ്റ് വാങ്ങി. എന്നാല്‍, പണം നല്‍കാന്‍ തയാറായില്ല. മഹാലക്ഷ്മിയും ഭര്‍ത്താവും പണം ആവശ്യപ്പെട്ട് ഇവരോട് തര്‍ക്കിച്ചു. പ്രതികള്‍ ജീവനക്കാരെ അസഭ്യം പറഞ്ഞു. എന്നിട്ട് പണം നല്‍കാതെ വീട്ടിലേക്ക് പോയി. 10 മണിയോടെ ഇവര്‍ വടിവാളുമായി തിരിച്ചു വന്നു. കടയില്‍ എത്തിയ ഇവര്‍ ആദ്യം മഹാലക്ഷ്മിയുടെ കൈക്ക് വെട്ടി. ജീവനക്കാരിയെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് കണ്ട് തടസം പിടിക്കാന്‍ ചെന്ന അനിലിനെ ഇരുവരും ചേര്‍ന്ന് കടയ്ക്ക് പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി വെട്ടിക്കൊല്ലുകയായിരുന്നു. ഒന്നാം പ്രതി പ്രദീപ് ആണ് അനിലിനെ വെട്ടിയത്.

തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോയി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ്, ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം നടത്തിയ തെരച്ചിലില്‍ രണ്ടാം പ്രതി രവീന്ദ്രനെ പേട്ടയില്‍ വച്ച് പിടികൂടി. പ്രദീപിനെ പിന്നീട് പേട്ട ജങ്ഷനിലെ വര്‍ക്ക്‌ഷോപ്പില്‍ നിര്‍ത്തിയിട്ട ആപ്പെ ഓട്ടോറിക്ഷയുടെ െ്രെഡവിങ് സീറ്റില്‍ പതുങ്ങിയിരിക്കുമ്പോഴുമാണ് പിടികൂടിയത്. വടിവാളും അവിടെനിന്നും കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്ത് നിന്നും ശാസ്ത്രീയ അന്വേഷണ സംഘവും വിരലടയാള വിദഗ്ദ്ധരും ജില്ലാ പോലീസ് ഫോട്ടോഗ്രാഫറും തെളിവുകള്‍ ശേഖരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്കായി മാറ്റി. ഓട്ടോറിക്ഷ പോലീസ് പിടിച്ചെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. എസ്.ഐ. ആദര്‍ശ്, എ.എസ്.ഐമാരായ അജു കെ. അലി, കൃഷ്ണന്‍കുട്ടി, പോലീസ് ഉദ്യോഗസ്ഥരായ ടി.എ.അജാസ്, സനില്‍ എന്നിവരാണുള്ളത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

പതിനാറുകാരിയെ തമിഴ്‌നാട്ടിലെത്തിച്ച് ദിവസങ്ങളോളം പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും

പത്തനംതിട്ട: പതിനാറുകാരിയെ വീട്ടില്‍ നിന്നും കടത്തിക്കൊണ്ടുപോയി ദിവസങ്ങളോളം കൂടെ താമസിപ്പി…