പത്തനംതിട്ട: 15 വര്‍ഷം സിപിഎം കുത്തകയാക്കിയിരുന്ന പഞ്ചായത്ത് വാര്‍ഡ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. മൈലപ്ര പഞ്ചായത്ത് അഞ്ചാം വാര്‍ഡാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ബിജെപി ഈ വാര്‍ഡില്‍ മൂന്നിരട്ടി വോട്ട് വര്‍ധനവ് നേടുകയും ചെയ്തു. എല്ലാത്തിനും കാരണമായത് മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേടാണ്. ബാങ്ക് കട്ടുമുടിച്ചവരെ സംരക്ഷിച്ച സി.പി.എം ജില്ലാ നേതൃത്വത്തിനുള്ള തിരിച്ചടി കൂടിയായി കോണ്‍ഗ്രസിന്റെ വിജയം.
യു.ഡി.എഫ് സ്ഥാനാര്‍ഥി ജെസി വര്‍ഗീസ് 76 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫിലെ ഷെറിന്‍ ബി. ജോസഫിനെ മറി കടന്നത്. പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സിപിഎമ്മിന്റെ സിറ്റിങ് അംഗം ചന്ദ്രിക സുനിലിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ആളും അര്‍ഥവുമിറക്കിയാണ് സിപിഎം തെരഞ്ഞെടുപ്പ് നേരിട്ടത്. തോല്‍വിയോടെ പാര്‍ട്ടിക്ക് വലിയ ക്ഷീണവും തിരിച്ചടിയും സംഭവിച്ചു.
യു.ഡി.എഫ്230, എല്‍.ഡി.എഫ്154, ബി.ജെ.പി സ്ഥാനാര്‍ഥി റിന്‍സി രാജു146 എന്നിങ്ങനെയാണ് ഓരോരുത്തര്‍ക്കും ലഭിച്ച വോട്ട്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎമ്മിലെ ചന്ദ്രികാ സുനിലിന്റെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. ജയത്തോടെ പഞ്ചായത്തിലെ കക്ഷിനില യു.ഡി.എഫ്ആറ്, എല്‍.ഡി.എഫ് അഞ്ച്, ബി.ജെ.പിഒന്ന്, സ്വതന്ത്രന്‍ഒന്ന് എന്ന നിലയിലായി. യു.ഡി.എഫ് വിമതന്റെ പിന്തുണയോടെയാണ് എല്‍.ഡി.എഫ് പഞ്ചായത്ത് ഭരണം നിലനിര്‍ത്തിയിരുന്നത്. സിറ്റിങ് വാര്‍ഡിലെ തോല്‍വിയോടെ സി.പി.എം വെട്ടിലായി. യു.ഡി.എഫ് വിമതന്റെ പിന്തുണ ലഭിച്ചാലും അവര്‍ക്ക് ആറു സീറ്റ് മാത്രമാണ് ഉണ്ടാവുക. യു.ഡി.എഫിനും ആറു സീറ്റായതോടെ ബി.ജെ.പിയുടെ ഏക മെമ്പര്‍ നിര്‍ണായക ഘടകമായി. യു.ഡി.എഫ് വിമതനെ വൈസ് പ്രസിഡന്റാക്കിയാണ് എല്‍.ഡി.എഫ് ഭരണം പിടിച്ചത്.
12ാം വാര്‍ഡില്‍ നിന്നുള്ളയാളാണ് ഇപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി വിജയിച്ചിരിക്കുന്ന ജെസി. ഒരു പാട് എതിര്‍ ഘടകങ്ങള്‍ ഉണ്ടായിട്ടും യു.ഡി.എഫിന് ഇവിടെ വിജയം നേടാന്‍ കഴിഞ്ഞതിന്റെ പ്രധാന കാരണം മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതിയാണ്. കോടികളുടെ ക്രമക്കേട് നടന്ന ബാങ്കില്‍ അന്വേഷണം ഇതു വരെ എങ്ങുമെത്തിയിട്ടില്ല. െ്രെകംബ്രാഞ്ചിന്റെ ഇക്കണോമിക്‌സ് ഒഫന്‍സ് വിങ് നടത്തുന്ന അന്വേഷണം മന്ദഗതിയിലാണ്. സി.പി.എം ഏരിയാ കമ്മറ്റിയംഗം ജെറി ഈശോ ഉമ്മന്‍ പ്രസിഡന്റായ ബാങ്ക് സാമ്പത്തിക തകര്‍ച്ച നേരിടുകയാണ്. ലക്ഷങ്ങള്‍ ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തിയവര്‍ ഒരു പൈസ ചികില്‍സയ്ക്ക് പോലും കിട്ടാതെ ദുരിതത്തിലാണ്. സി.പി.എം സ്ഥാനാര്‍ഥിക്ക് കനത്ത തിരിച്ചടിക്ക് കാരണമായത് ബാങ്കിലെ ക്രമക്കേട് തന്നെയാണെന്ന് വോട്ടര്‍മാരും പറയുന്നു.
സ്വതന്ത്ര അംഗം യുഡിഎഫ് വിമതനായി ജയിച്ചിട്ടുള്ളയാളായതിനാല്‍ അയാളുടെ സഹായത്തോടെ ഭരണം പിടിക്കാനുള്ള നീക്കം കോണ്‍ഗ്രസ് അണിയറയില്‍ ആരംഭിച്ചു. സ്വതന്ത്ര അംഗം മാത്യു വര്‍ഗീസിനെ എല്‍ഡിഎഫ് വട്ടം പിടിച്ചിട്ടുണ്ട്. മൂന്നാം വാര്‍ഡില്‍ നിന്നാണ് കോണ്‍ഗ്രസ് വിമതനായി മാത്യു വര്‍ഗീസ് ജയിച്ചത്. വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഭരിച്ചിരുന്ന മൈലപ്ര പഞ്ചായത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് നേരിയ വ്യത്യാസത്തില്‍ സിപിഎം നേടിയത്. ഇതിന് സഹായിച്ചത് മാത്യു വര്‍ഗീസിന്റെ നിലപാടാണ്. മാത്യു നിലപാട് മാറ്റുന്ന പക്ഷം സിപിഎമ്മിന് ഭരണം നഷ്ടമാകും. വലിയ തിരിച്ചടിയാകും പാര്‍ട്ടിക്കിത്.
സി.പി.എം വര്‍ഷങ്ങളായി കുത്തകയായി നിലനിര്‍ത്തിയിരുന്ന പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥനാര്‍ഥി ജെസി വര്‍ഗീസിന്റെ വിജയം സി.പിഎമ്മിന്റെ അഴിമതി രാഷ്ട്രീയത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്താണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. യു.ഡി.എഫ് നേതൃത്വത്തില്‍ ജങ്ഷനില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോന്നി എം.എല്‍.എയുടെ നേതൃത്വത്തില്‍ ഭരണ സ്വാധീനം ഉപയോഗിച്ചും പണം ഒഴുക്കിയും പ്രചവരണം നടത്തിയിട്ടും എല്‍.ഡി.എഫിന് വിജയിക്കാനാകാതിരുന്നത് മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലും പഞ്ചായത്ത് ഭരണത്തിലും സി.പി.എം നടത്തിയ അഴിമതിയുടെ ഫലമാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
സര്‍ക്കാരിന്റെ ജനദ്രോഹ ഭരണം, അഴിമതി എന്നിവയ്‌ക്കെതിരായ ജനങ്ങളുടെ വലിയ പ്രതിഷേധമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വന്‍ വിജയത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് ആന്റോ ആന്റണി എം.പി. പറഞ്ഞു. ആഹഌദ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ഗോപി അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, വെട്ടൂര്‍ ജ്യോതിപ്രസാദ്, സുനില്‍ എസ്. ലാല്‍, എലിസബത്ത് അബു, സജി കൊട്ടയ്ക്കാട്, റോജി പോള്‍ ഡാനിയേല്‍, ആര്‍. ദേവകുമാര്‍, ജെയിംസ് കീക്കരിക്കാട്ട്, എല്‍സി ഈശോ, ജോര്‍ജ് യോഹന്നാല്‍, സിബി മൈലപ്രാ, ശ്യാം എസ്. കോന്നി, അലന്‍ ജിയോ മൈക്കിള്‍, വിത്സണ്‍ തുണ്ടിയത്ത്, ബേബി മൈലപ്രാ, ബിജു സാമുവല്‍, ജോബി മണ്ണാറക്കുളഞ്ഞി, ജിജി ഉതിമൂട്, സുനില്‍ കുമാര്‍, ലിബു മാത്യു, ശോശാമ്മ ജോണ്‍സണ്‍, അനിതാ മാത്യു, ജനകമ്മ ശ്രീധരന്‍, അനിതാ തോമസ്, ബിന്ദു ബിനു, എന്നിവര്‍ പ്രസംഗിച്ചു.