ഇവര്‍ ഞങ്ങളുടെ ഉയിരും ഉലകവും: ഇരട്ടക്കുട്ടികളുടെ പേര് പുറത്തു വിട്ട് നയന്‍താരയും വിഘ്‌നേഷും

0 second read
Comments Off on ഇവര്‍ ഞങ്ങളുടെ ഉയിരും ഉലകവും: ഇരട്ടക്കുട്ടികളുടെ പേര് പുറത്തു വിട്ട് നയന്‍താരയും വിഘ്‌നേഷും
0

ചെന്നൈ: തങ്ങളുടെ ഇരട്ടക്കുട്ടികളുടെ പേര് പുറത്തു വിട്ട് തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍ താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും.ഉയിര്‍, ഉലകം എന്നാണ് കുട്ടികള്‍ ജനിച്ചപ്പോള്‍ തന്നെ വിഘ്‌നേശ് പേര് വെളിപ്പെടുത്തിയിരുന്നത്.

എന്നാല്‍ ഇതുവരെ കുട്ടികളുടെ ഒരു ചിത്രം പോലും എവിടെയും താര ദമ്പതികള്‍ പകര്‍ത്താന്‍ അനുവദിച്ചിട്ടില്ല. കുട്ടികളുമായി താരങ്ങള്‍ വേദിയിലെത്തിയപ്പോഴൊക്കെ ആരാധകരും ഉയിരും ഉലകവും എന്ന് തന്നെ വിളിച്ചു. എന്നാല്‍ ഇപ്പോള്‍ കുട്ടികളുടെ ഔദ്യോഗിക പേരുകള്‍ പുറത്തു
വന്നിരിക്കുകയാണ്. ഉയിര്‍ രുദ്രനില്‍ എന്‍ ശിവ എന്നും ഉലക ദൈവിക എന്‍ ശിവ എന്നുമാണ് കുട്ടികളുടെ ഔദ്യോഗിക പേരുകള്‍ എന്നാണ് പുറത്തുവരുന്ന വിവരം.

അടുത്തിടെ മുംബൈ വിമാനതാവളത്തില്‍ എത്തിയ നയന്‍താരയെയും വിഘ്‌നേശ് ശിവനേയും ആരാധകര്‍ വളഞ്ഞിരുന്നു. എന്നാല്‍ ഇരുവരും കൈയ്യില്‍ എടുത്തിരുന്ന കുട്ടികളുടെ മുഖം മാറോട് ചേര്‍ത്ത് മറക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിഡിയോയ്ക്ക് നരവധി കമന്റുകള്‍ വന്നിരുന്നു. മികച്ച രക്ഷിതാക്കളാണ് നയന്‍സും വിഘ്‌നേശും എന്നായിരുന്നു കമന്റുകളില്‍ പലതും.

Load More Related Articles
Load More By chandni krishna
Load More In SHOWBIZ
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …