
തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ദേശീയ പുസ്തക വാരത്തിന്റെ ഭാഗമായി നടത്തുന്ന പുസ്തക മേള തുടങ്ങി. ഡി.സി ബുക്‌സും മാതൃഭൂമി ബുക്‌സും സംയുക്തമായാണ് പുസ്തക മേള സംഘടിപ്പിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എലിസബത്ത് ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. വിജയമ്മ, ഡോ. ഏബല്‍ കെ. സാമുവല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജോംസി കെ. ജോര്‍ജ്, ഡോ. രേണു മാത്യു, ഡോ. ജിയാ മൈക്കിള്‍, ഫാ. തോമസ് വര്‍ഗീസ്, ലൈബ്രറിയന്‍ ശ്രീജ രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. നാളെ സമാപിക്കും.