
പത്തനംതിട്ട: ഓസ്‌ട്രേലിയയില്‍ കാറപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട ചിറ്റാര്‍ പ്ലാത്താനത്ത് ജോണ്‍മാത്യു (ജോജി) -ആന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ ജോണ്‍ (23) ആണ് മരിച്ചത്. റേഡിയോളജി രണ്ടാം വര്‍ഷം പഠിക്കുന്ന ജെഫിന്റെ കാര്‍ അലിഗഡ് എന്ന സ്ഥലത്ത് വച്ചാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ ജെഫിന്‍ മാത്രമാണുണ്ടായിരുന്നത് എന്നാണ് വിവരം. അപകടം വിവരം അറിഞ്ഞ് ബന്ധുക്കള്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചു. 15 വര്‍ഷമായി ജെഫിന്റെ കുടുംബം ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.