നവീന്‍ബാബുവിന്റെ മരണം കൊലപാതകം: സത്യം കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്ന് പഴകുളം മധു

0 second read
Comments Off on നവീന്‍ബാബുവിന്റെ മരണം കൊലപാതകം: സത്യം കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്ന് പഴകുളം മധു
0

പത്തനംതിട്ട: നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്നും പ്രതികളെ കണ്ടെത്താന്‍ സി ബി ഐ അന്വേഷണം വേണമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ പഴകുളം മധു.സര്‍ക്കാരിലും പോലീസിലും വിശ്വാസമില്ലാത്തതുകൊണ്ടാണ് നവീന്‍ ബാബുവിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.ഈ സംഭവത്തില്‍ സിപിഎം പാര്‍ട്ടിക്ക് പങ്കുള്ളത് കൊണ്ടാണ് അന്വേഷണം ഇഴയുന്നത്. കുടുംബത്തോടൊപ്പമാണെന്ന് പറഞ്ഞ സിപിഎം ജില്ലാ കമ്മിറ്റി സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിലും കുടുംബത്തിനൊപ്പമുണ്ടോ എന്ന് വ്യക്തമാക്കണം.

ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തണമെന്ന് സിപിഎം നിരന്തരം ആവശ്യപ്പെട്ടതിന് പിന്നില്‍ പ്രതികളെ രക്ഷപ്പെടുത്താനുള്ള തന്ത്രമായിരുന്നോ എന്ന് സംശയിക്കണം.
ഇനിയെങ്കിലും കൂടെ നിന്ന് ചതിക്കാതെ സിപിഎം കള്ളക്കളി അവസാനിപ്പിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പോലീസ് അന്വേഷിച്ചാല്‍ കുറ്റവാളികള്‍ രക്ഷപ്പെടുകയെ ഉള്ളു.ഇതുവരെയുള്ള അന്വേഷണം പ്രതികളെ സഹായിക്കുന്ന വിധത്തിലാണ് നടത്തിയതെന്നും പഴകുളം മധു കുറ്റപ്പെടുത്തി .

 

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

പുല്ലാട് ജി ആന്‍ഡ് ജി തട്ടിപ്പ്: ഒളിച്ചു നടന്ന എം.ഡി. സിന്ധു വി. നായര്‍ പിടിയിലായതിന്  പിന്നാലെ കൂടുതല്‍ കേസില്‍ അറസ്റ്റ്

പത്തനംതിട്ട: നിരവധി നിക്ഷേപകരില്‍ നിന്നായി കോടികള്‍ തട്ടിയ കേസില്‍ പുല്ലാട് ജി ആന്‍ഡ് ജി ഉ…