നവീന്‍ബാബുവിന്റെ മരണം: ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുത്തു: കണ്ണൂര്‍ കലക്ടര്‍ക്കെതിരായ മൊഴിയില്‍ ഉറച്ച് കുടുംബം

0 second read
0
0

പത്തനംതിട്ട: കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ബാബുവിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം ഭാര്യ മഞ്ജുഷ, നവീന്റെ സഹോദരന്‍ പ്രവീണ്‍ ബാബു, അമ്മാവന്റെ മകന്‍ ഹരീഷ് എന്നിവരുടെ മൊഴിയെടുത്തു. നവീന്‍ മരിച്ച് ഒരു മാസം കഴിയുമ്പോഴാണ് അന്വേഷണ സംഘം മൊഴിയെടുക്കാനെത്തിയിരിക്കുന്നത്. മലയാലപ്പുഴയിലെ വീട്ടില്‍ രണ്ടു മണിക്കൂറോളം ചെലവഴിച്ചായിരുന്നു മൊഴിയെടുപ്പ്.

എ.ഡി.എമ്മിന് യാത്രയയപ്പ് ഒരുക്കിയതിലും പെട്രോള്‍ പമ്പ് വിഷയത്തിലും ഗൂഢാലോചനയുണ്ടെന്ന് മഞ്ജുഷയും പ്രവീണ്‍ ബാബുവും മൊഴി നല്‍കി. എന്നാല്‍, ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. കലക്ടര്‍ക്കെതിരായ മൊഴിയില്‍ ഇവര്‍ ഉറച്ചു നിന്നു. നവീന്‍ബാബുവിന്റെ കാള്‍ ലിസ്റ്റുമായിട്ടാണ് അന്വേഷണ സംഘം എത്തിയത്. വിളിച്ചതാരെയൊക്കെയാണെന്ന് വ്യക്തത വരുത്താനാണ് ഇതുമായി സംഘം എത്തിയത്. സംഘത്തിലുള്ള ഇന്‍സ്‌പെക്ടര്‍ ശ്രീജിത്തും രണ്ടു പോലീസുകാരുമാണ് മൊഴി രേഖപ്പെടുത്തിയത്.

Load More Related Articles
Load More By Veena
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…