ന്യൂഡല്‍ഹി: നാവിഗേഷന്‍ ഉപഗ്രഹമായ എന്‍വിഎസ്-01 ശ്രീഹരിക്കോട്ട സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചു.
രാവിലെ 10.42 നു രണ്ടാം വിക്ഷേപണത്തറയില്‍ നിന്നു ജിഎസ്എല്‍വി മാര്‍ക്ക് 2 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹം 251.52 കിലോമീറ്റര്‍ അകലെയുളള ഭ്രമണപഥത്തിലേക്ക് തൊടുത്തത്.
ഗതിനിര്‍ണയ ഉപഗ്രഹ ശൃംഖലയായ നാവികിന്റെ രണ്ടാംതലമുറ സാറ്റലൈറ്റാണ് വിക്ഷേപിച്ചത്. നിര്‍ണായകമായ ക്രയോജനിക് ഘട്ടം പ്രവര്‍ത്തിച്ചു തുടങ്ങി. രണ്ടുഘട്ടത്തിലെ വേര്‍പെടല്‍ വിജയകരമാണെന്നും ഇതുവരെ നടപടികളെല്ലാം കൃത്യമാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.