ഏതുസാഹചര്യങ്ങളെയും നേരിടാൻ സദാ സജ്ജം എൻ.ഡി.ആർ.എഫ്.

0 second read
Comments Off on ഏതുസാഹചര്യങ്ങളെയും നേരിടാൻ സദാ സജ്ജം എൻ.ഡി.ആർ.എഫ്.
0

ശബരിമല: പ്രകൃതിക്ഷോഭമടക്കം ഏതു പ്രതികൂലസാഹചര്യങ്ങളെ നേരിടാനും അടിയന്തരസാഹചര്യങ്ങളിൽ തീർഥാടകർക്ക് സഹായമേകാനും ദേശീയദുരന്തനിവാരണ സേന (എൻ.ഡി.ആർ.എഫ്) പമ്പയിലും സന്നിധാനത്തും സദാ സജ്ജം. എൻ.ഡി.ആർ.എഫ്. ചെന്നൈ ആരക്കോണം നാലാം ബറ്റാലിയനിൽനിന്നുള്ള 79 പേരടങ്ങിയ സംഘമാണ് ശബരിമലയിലുള്ളത്. ടീം കമാൻഡർ ജയന്തോ കുമാർ മണ്ഡൽ, എസ്.ഐ. സഞ്ജു സിൻഹ, എ.എസ്.ഐ. എസ്. അനീഷ് എന്നിവരുടെ നേതൃത്വത്തിൽ പമ്പയിൽ 33 പേരും സന്നിധാനത്ത് 46 പേരുമാണ് കർമനിരതരായുള്ളത്.

മരംവെട്ടുന്നതിനുള്ള അത്യാധുനിക ഉപകരണങ്ങൾ, എട്ട് റബറൈസ്ഡ് ബോട്ടുകൾ, സാറ്റലൈറ്റ് ഫോണുകൾ, ക്യുക് ഡിപ്ലോയബിൾ ആന്റിന, സ്‌ട്രെച്ചറുകൾ അടക്കം സർവസജ്ജമായാണ് എൻ.ഡി.ആർ.എഫിന്റെ പ്രവർത്തനം. സന്നിധാനത്തും നടപ്പന്തലിലുമായി രണ്ടു സംഘങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്. ഒരു ഓഫീസറുടെ നേതൃത്വത്തിൽ ആറു സേനാംഗങ്ങളാണ് ഒരു ഷിഫ്റ്റിൽ ജോലി ചെയ്യുന്നത്. ദിവസം മൂന്നു ഷിഫ്റ്റാണുള്ളത്. ആരോഗ്യപ്രശ്‌നങ്ങളാൽ കുഴഞ്ഞുവീഴുന്നവരെ സ്‌ട്രെച്ചറിൽ ആശുപത്രിയിലെത്തിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാണ് എൻ.ഡി.ആർ.എഫ്. സംഘം.

സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമാണ് എൻ.ഡി.ആർ.എഫ്. ശബരിമലയിൽ എത്തിയത്. കാലാവസ്ഥ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നൽകുന്ന നിർദ്ദേശങ്ങളനുസരിച്ചാണ് എൻ.ഡി.ആർ.എഫ്. പ്രവർത്തിക്കുക.
മണ്ഡലകാലം ആരംഭിച്ചശേഷം ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ട 76 തീർഥാടകരെ അടിയന്തരമായി ആശുപത്രികളിലെത്തിക്കാൻ കഴിഞ്ഞതായും ഏതു പ്രതിസന്ധികളെയും നേരിടാൻ എൻ.ഡി.ആർ.എഫ്. സജ്ജമാണെന്നും ടീം കമാൻഡർ ജയന്തോ കുമാർ മണ്ഡൽ പറഞ്ഞു.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കോന്നി ആനക്കൂട്ടില്‍ നാലുവയസുകാരന്‍ മരിച്ചത് വീഴ്ചയിലെ ക്ഷതം മൂലമുള്ള ആന്തരിക രക്തസ്രാവത്താല്‍: ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്‌

പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ നാല് വയസുകാരന്‍ കോണ്‍ക്രീറ്റ് തൂണ്‍ വീണ് മരിച്ചത് ആന്തരി…