തിരുവല്ല: പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി മതില്‍ഭാഗത്ത് എത്തിയ എന്‍ഡിആര്‍എഫ് ജവാനെ കാണ്മാനില്ലെന്ന് കാട്ടി തിരുവല്ല പോലീസില്‍ പരാതി നല്കി. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു മാസം മുമ്പ് തമിഴ്നാട്ടിലെ ആരക്കോണത്തു നിന്നും എത്തി മതില് ഭാഗം സത്രം ഓഡിറ്റോറിയത്തില്‍ ക്യാമ്പ് ചെയ്യുന്ന സംഘാംഗങ്ങളിലെ ഡ്രൈവറായ കൂത്താട്ടുകുളം സ്വദേശി രാജേഷ് രവീന്ദ്രന് (38) നെ കാണ്മാനില്ലെന്ന് കാട്ടിയാണ് എന്‍ഡിആര്‍എഫ് ഇന്‍സ്പെക്ടര്‍ ജി പ്രശാന്ത് വ്യാഴാഴ്ച വൈകിട്ടോടെ തിരുവല്ല പോലീസില്‍ പരാതി നല്‍കിയത്. ഉച്ചയ്ക്ക് ഒരു മണി മുതലാണ് ഇയാളെ കാണാതായത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയില്‍ ആണെന്നും പരാതിയിന്മേല് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.