നെല്ലിമുകള്‍ എസ്. എന്‍. ഡി. പി ശാഖാ യോഗത്തില്‍ വാര്‍ഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും

1 second read
Comments Off on നെല്ലിമുകള്‍ എസ്. എന്‍. ഡി. പി ശാഖാ യോഗത്തില്‍ വാര്‍ഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
0

അടൂര്‍ :നെല്ലിമുകള്‍ 3682-ാം നമ്പര്‍ എസ്. എന്‍. ഡി. പി ശാഖാ യോഗത്തില്‍ വാര്‍ഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. അടൂര്‍ യൂണിയന്‍ ചെയര്‍മാന്‍ അഡ്വക്കേറ്റ് മനോജ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ യൂണിയന്‍ കണ്‍വീനര്‍ മണ്ണടി മോഹന്‍ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എന്‍. ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി സോമനാഥന്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. തുടര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

എന്‍. ശ്രീധരന്‍ (രക്ഷാധികാരി)ബ്രഹ്മദാസ് (പ്രസിഡന്റ്), അരുണ്‍ നെല്ലിമുകള്‍ (സെക്രട്ടറി), ബിജു ശിവന്‍കുട്ടി (വൈസ് പ്രസിഡന്റ്) സുദര്‍ശനന്‍ റ്റികെ. (യൂണിയന്‍ കമ്മിറ്റി), അനില്‍കുമാര്‍, സഹദേവന്‍ എന്‍., അനിരുദ്ധന്‍ കെ., സുരേന്ദ്രന്‍ കെ., ഹജി ബി, ബിനീത ബിന്ദു, ശ്രീജ അരുണ്‍ എന്നിവരെ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു,

വനിതാ സംഘം ഭാരവാഹികള്‍.
സതിഭായി ( പ്രസിഡന്റ്), അജിത സുരേഷ് (സെക്രട്ടറി), ശ്രീജ അരുണ്‍ (വൈസ് പ്രസിഡന്റ്), ലത എസ് (ട്രഷറര്‍), അശ്വതി അരുണ്‍, ഗിരിജ സാബു, ദീപ ജുനേഷ് (യൂണിയന്‍ കമ്മിറ്റി), ഓമന പുരുഷോത്തമന്‍, രാധാമണി, സുധര്‍മ്മ, ചെല്ലമ്മ, ആശ, എന്നിവരെ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.

പഞ്ചായത്ത് കമ്മറ്റി
സുനില്‍കുമാര്‍. എസ്, സതീഭായി, സോമനാഥന്‍ കെ.എന്‍.

 

Load More Related Articles
Load More By Editor
Load More In LOCAL
Comments are closed.

Check Also

 സൗജന്യ നേത്ര പരിശോധന ക്യാമ്പും ENT ചെക്കപ്പും നെല്ലിമുകളില്‍

അടൂര്‍: നെല്ലിമുകള്‍ 3682 നമ്പര്‍ എസ്എന്‍ഡിപി ശാഖ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ഭാരത്…