ബ്ലിഡിങുമായി ആശുപത്രിയില്‍ എത്തിയ യുവതി പറഞ്ഞത് വീട്ടില്‍ പ്രസവിച്ചുവെന്നും കുഞ്ഞ് മരിച്ചുവെന്നും: പൊലീസ് പരിശോധനയില്‍ വീട്ടിനുള്ളില്‍ ബക്കറ്റില്‍ സൂക്ഷിച്ച നവജാത ശിശുവിനെ കണ്ടെത്തി: യുവതിക്കെതിരേ കേസ്

0 second read
Comments Off on ബ്ലിഡിങുമായി ആശുപത്രിയില്‍ എത്തിയ യുവതി പറഞ്ഞത് വീട്ടില്‍ പ്രസവിച്ചുവെന്നും കുഞ്ഞ് മരിച്ചുവെന്നും: പൊലീസ് പരിശോധനയില്‍ വീട്ടിനുള്ളില്‍ ബക്കറ്റില്‍ സൂക്ഷിച്ച നവജാത ശിശുവിനെ കണ്ടെത്തി: യുവതിക്കെതിരേ കേസ്
0

ചെങ്ങന്നൂര്‍: മാതാവ് പ്രസവിച്ച് വീടിനുള്ളില്‍ ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന നവജാത ശിശുവിനെ പൊലീസ് കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി. ബ്ലീഡിങ്ങിനെ തുടര്‍ന്ന് സ്വകാര്യ നഴ്‌സിങ് മഹോമില്‍ ചികില്‍സ തേടിയ യുവതിയാണ് താന്‍ വീട്ടില്‍ പ്രസവിച്ചുവെന്നും കുഞ്ഞ് മരിച്ചു പോയെന്നും പറഞ്ഞത്. അങ്ങാടിക്കലിലുള്ള സ്വകാര്യ നഴ്‌സിങ് ഹോം അധികൃതര്‍ വിവരം ചെങ്ങന്നൂര്‍ പൊലീസിനെ അറിയിച്ചു. അവര്‍ നടത്തിയ തെരച്ചിലില്‍ ആറന്മുള പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ കോട്ടയിലെ വാടകവീട്ടില്‍ ബക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ചൊവ്വാഴ്ച രാവിലെയാണ് യുവതി സ്വകാര്യ നഴ്‌സിങ് ഹോമില്‍ ചികില്‍സ തേടി എത്തിയത്. യുവതിയുടെ വിശദീകരണത്തില്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണ് യുവതി. സ്വന്തം വീട് പുനര്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി പൊളിച്ചിട്ടിരിക്കുന്നതിനാല്‍ വാടക വീട്ടിലാണ് താമസം. ഇവിടെ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. യുവതിക്ക് മൂത്ത ഒരു മകന്‍ കൂടിയുണ്ട്. മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം. യുവതിക്ക് വിവാഹത്തിന് കൊടുത്ത സ്വര്‍ണം മാറ്റി മുക്കുപണ്ടം നല്‍കി ഭര്‍ത്താവ് പറ്റിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ തമ്മില്‍ അകന്നതെന്നും പറയുന്നു.

യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂര്‍ ഇന്‍സ്‌പെക്ടര്‍ വിപിന്റെ നേതൃത്വത്തില്‍ പെട്ടെന്ന് പെണ്‍കുട്ടിയുടെ കോട്ടയില്‍ ഉള്ള വീട്ടില്‍ എത്തി പരിശോധിക്കുന്ന സമയം കുളിമുറിയില്‍ നിന്ന് കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് തുറന്ന് നോക്കിയതില്‍ ബക്കറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കുട്ടിയെ പെട്ടെന്ന് തന്നെ ചെങ്ങന്നൂര്‍ ഉള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കുകയും പിന്നീട് ആറന്മുള പോലീസ് കുട്ടിക്ക് സംരക്ഷണം നല്‍കുന്നതിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. തണല്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ കുട്ടിയെ കൂടുതല്‍ പരിചരണവും ചികിത്സയും നല്‍കുന്നതിനു വേണ്ടിയിട്ട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

നവജാത ശിശുവിനെ ഉപേക്ഷിച്ചതിന് ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ആറന്മുള ഇന്‍സ്‌പെക്ടര്‍ സി കെ മനോജ് എസ്‌ഐ അലോഷ്യസ്, ഹരീന്ദ്രന്‍,
എഎസ്‌ഐ ജയകുമാര്‍, എസ്.സി.പി.ഓ സലിം, സിപിഓഫൈസല്‍, മനു ചെങ്ങന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിപിന്‍, എസ്‌ഐഅഭിലാഷ് അജിത് ഖാന്‍,ഹരീഷ് ജിജോ സാം എന്നിവര്‍ അടങ്ങിയ സംഘം ആണ് സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുത്തിയത്.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …