പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് പുതിയ മാനന്തവാടി സര്‍വീസ് വ്യാഴാഴ്ച മുതല്‍

0 second read
Comments Off on പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് പുതിയ മാനന്തവാടി സര്‍വീസ് വ്യാഴാഴ്ച മുതല്‍
0

പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് മാനന്തവാടിക്ക് പുതിയ സൂപ്പര്‍ഫാസ്റ്റ് സര്‍വീസിന് വ്യാഴാഴ്ച തുടക്കം. രാവിലെ 6.30 ന് പുറപ്പെടുന്ന ബസ് തിരുവല്ല, ചങ്ങനാശേരി, ആലപ്പുഴ, വൈറ്റില, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍, കോഴിക്കോട്, തൊട്ടില്‍പ്പാലം വൈകിട്ട് ആറിന് മാനന്തവാടിയില്‍ എത്തും.

അവിടെ നിന്ന് പിറ്റേന്ന് രാവിലെ ഏഴിന് പുറപ്പെട്ട് വൈകിട്ട് 6.35 ന് പത്തനംതിട്ടയില്‍ എത്തും. ഡിപ്പോയില്‍ നിന്ന് മാനന്തവാടിക്കുള്ള രണ്ടാമത്തെ സര്‍വീസ് ആണിത്. നിലവില്‍ വൈകിട്ട് ഒരു സര്‍വീസുണ്ട്. നാളെ തുടങ്ങുന്ന സര്‍വീസ് ക്ഷേത്രനഗരികളിലൂടെയാണ് കടന്നു പോകുന്നത്. നാളെ രാവിലെ 6.30ന് മന്ത്രി വീണാ ജോര്‍ജ് പുതിയ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്യും.

ഇതിന് പുറമേ വെള്ളനാട് ഡിപ്പോയില്‍ നിന്ന് ആരംഭിക്കുന്ന കട്ടപ്പന സര്‍വീസും നാളെ മുതല്‍ പത്തനംതിട്ട വഴി കടന്നു പോകും. ഉച്ച കഴിഞ്ഞ് രണ്ടിന് വെള്ളനാട് നിന്ന് തുടങ്ങി നെടുമങ്ങാട്, പാലോട്, പുനലൂര്‍, പത്തനംതിട്ട, എരുമേലി, ഈരാറ്റുപേട്ട, വാഗമണ്‍ വഴി രാത്രി 10.25 ന് കട്ടപ്പനയെത്തും. അവിടെ നിന്ന് പിറ്റേന്ന് പുലര്‍ച്ചെ 4.15 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.25 ന് വെള്ളനാട് എത്തും വിധമാണ് ഈ സൂപ്പര്‍ഫാസ്റ്റ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്.

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …