പച്ചപ്പ് തേടി പുതുതലമുറ: മണ്ണില്‍ പൊന്ന് വിളയിക്കാനും: പുതുതലമുറ കൃഷിയോട് പുലര്‍ത്തുന്ന ആഭിമുഖ്യം അഭിനന്ദനാര്‍ഹംമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍

0 second read
Comments Off on പച്ചപ്പ് തേടി പുതുതലമുറ: മണ്ണില്‍ പൊന്ന് വിളയിക്കാനും: പുതുതലമുറ കൃഷിയോട് പുലര്‍ത്തുന്ന ആഭിമുഖ്യം അഭിനന്ദനാര്‍ഹംമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍
0

പന്തളം: പുതുതലമുറ കൃഷിയോട് പുലര്‍ത്തുന്ന ആഭിമുഖ്യം അഭിനന്ദനാര്‍ഹമാണന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കൃഷിയോട് മുഖം തിരിക്കാതെ മണ്ണില്‍ പൊന്ന് വിരിയിക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങുന്നത് മാതൃകാപരമാണെന്നും ചിറ്റയം കൂട്ടിച്ചേര്‍ത്തു.

കരിങ്ങാലിപാടത്തെ തരിശ് നിലത്ത് വിത്ത് വിതയ്ക്കല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. ചേരിക്കല്‍ സ്വദേശികളായ കെ.ഹരിലാല്‍, എം.കെ.ബൈജു, സിജു കെ.ഗോപി എന്നിവരുടെ നേതൃത്വത്തില്‍ ആണ് കൃഷി ഇറക്കുന്നത്. 25 വര്‍ഷമായി തരിശുകിടക്കുന്ന 20 ഏക്കര്‍ വരുന്ന മൂന്നുകുറ്റി പാടം, പത്തേക്കര്‍ എഴുപറ, 16 ഏക്കര്‍ വരുന്ന മണ്ണിക്കൊല്ല എന്നീ പാടങ്ങളിലാണ് വിത്തിറക്കുന്നത്. 28 വര്‍ഷമായി തരിശുകിടന്ന പുല്ലുഴം പാടശേഖരത്തില്‍ കഴിഞ്ഞ വര്‍ഷം കൃഷിയിറക്കി നേടിയ വിജയമാണ് ഇത്തവണ കൂടുതല്‍ പാടത്തേക്ക് കൃഷി വ്യാപിപ്പിക്കാന്‍ യുവാക്കള്‍ക്ക് പ്രചോദനമായത്.

കരിങ്ങാലി പാടശേഖരത്തിലെ തരിശുകിടന്ന കുറെ പാടങ്ങള്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി തരിശു രഹിതമായെങ്കിലും രണ്ടുകുറ്റി, മൂന്നുകുറ്റി, പോത്താലി, പുത്തന്‍കൊല്ല, എഴുപറ, മണിക്കൊല്ല തുടങ്ങിയ പാടങ്ങള്‍ ഇതുവരെ തരിശായിക്കിടക്കുകയായിരുന്നു. കൗണ്‍സിലര്‍മാരായ റ്റി കെ സതി, അരുണ്‍ എന്നിവരും സുധാകരന്‍, പ്രമോദ് ചേരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Load More Related Articles
Load More By Editor
Load More In LOCAL
Comments are closed.

Check Also

അടൂര്‍ എസ് ബി ഐയില്‍ സ്വര്‍ണ്ണ പണയത്തിന് 4 %: കാര്‍ഷികേതര വായ്പകള്‍ക്ക് 8.75 % പലിശ മാത്രം

അടൂര്‍: എസ് ബി ഐ സ്വര്‍ണ്ണ പണയത്തിന് നാല് ശതമാനം പലിശ മാത്രം. 100 രൂപയ്ക്ക് പരമാവധി 33 പൈസ…