പ്രേമം പ്രണയം അനുരാഗം ഹൃദ്യം മധുരം എന്നെന്നും ചിത്തിനിയിലെ പ്രണയഗാനം വൈറല്‍

0 second read
0
0

മധുര മനോഹര പ്രണയഗാനങ്ങളുടെ വസന്തകാലം എന്നും മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള ഈസ്റ്റ് കോസ്റ്റ് വിജയന്‍ ഇത്തവണ നല്‍കിയ ഓണസമ്മാനം ആണ് ചിത്തിനിയിലെ ഞാനും നീയും എന്ന ഗാനം. പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി മിനിട്ടുകള്‍ക്കകം യുവമനസുകള്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഈസ്റ്റ് കോസ്റ്റ് വിജയന്‍ എഴുതിയ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് രഞ്ജിന്‍ രാജ് ആണ്. കപില്‍ കപിലന്‍, സന മൊയ്തൂട്ടി എന്നിവര്‍ ഗാനം ആലപിച്ചിരിക്കുന്നു. വിനയ് ഫോര്‍ട്ടും ആരതി നായരും അഭിനയിച്ചിരിക്കുന്ന ഗാനം അതിമനോഹരമായ ദൃശ്യങ്ങള്‍ കൊണ്ടും സമ്പന്നമാണ്.
അമിത് ചക്കാലയ്ക്കലും മോക്ഷയും അഭിനയിച്ച ചിത്തിനിയിലെ
ആരു നീ, ആരു നീ, ആരാണ് നീ എന്ന ഗാനവും യൂ ട്യൂബില്‍ വന്‍ഹിറ്റ് ആയിരുന്നു.

ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച ഹൊറര്‍ ഫാമിലി സസ്‌പെന്‍സ് ത്രില്ലറായ ‘ ചിത്തിനി ‘സെപ്തംബര്‍ ഇരുപത്തിയേഴിന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ റിലീസ് ചെയ്യും.

Load More Related Articles
Load More By Veena
Load More In SHOWBIZ

Leave a Reply

Your email address will not be published. Required fields are marked *

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…