
പത്തനംതിട്ട : ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ അടയ്ക്കുന്നതു സംബന്ധിച്ച ഇ ചെല്ലാന്‍ സംവിധാനവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാനും സംശയനിവാരണത്തിനും ഫോണ്‍ നമ്പര്‍ ഏര്‍പ്പെടുത്തി ജില്ലാ പോലീസ്. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും 9497981214 എന്ന മൊബൈല്‍ നമ്പരില്‍ പൊതുജനങ്ങള്‍ക്ക് വിളിക്കാവുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി വി അജിത് അറിയിച്ചു. ജില്ലയിലെ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍ക്കും എല്ലാ എസ് എച്ച് ഓമാര്‍ക്കും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കി. എല്ലാ പോലീസ് സ്‌റ്റേഷനുകളും പോലീസ് ഓഫീസുകളിലും പൊതുജനങ്ങള്‍ക്ക് മനസ്സിലാകുംവിധം ഈ നമ്പര്‍ പ്രദര്‍ശിപ്പിക്കാനും നിര്‍ദേശമുണ്ട്. നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി ജെ ഉമേഷ് കുമാറാണ് ട്രാഫിക് സംബന്ധമായ കാര്യങ്ങള്‍ക്കുള്ള ജില്ലാ നോഡല്‍ ഓഫീസര്‍.