
കിടങ്ങന്നൂര്‍: കരുണാലയത്തില്‍ ക്രിസ്മസ് പുതുവത്സരാഘോഷം 23,24 തീയതികളില്‍ നടക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. കരുണാലയം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അധധ്യക്ഷത വഹിക്കും. പത്തനംതിട്ട പി.എം.എസ് ഫാമിലി ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത ആംബുലന്‍സിന്റെ താക്കോല്‍ ദാനം ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പദ്മകുമാര്‍ നിര്‍വഹിക്കും. കരുണാലയം ചെയര്‍മാന്‍ അബ്ദുല്‍ അസീസ് ഏറ്റുവാങ്ങും. നിഖില്‍ കോട്ട അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ കോമഡി ടാലന്റ് ഷോ, മീനാക്ഷി പ്രശാന്ത് അവതരിപ്പിക്കുന്ന നൃത്തം എന്നിവ അരങ്ങേറും.