ന്യൂഡല്‍ഹി: അഴിമതി ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) പോലീസ് റാങ്കിലുളള സൂപ്രണ്ട് വിശാല്‍ ഗാര്‍ഗിനെ സസ്‌പെന്‍ഡ് ചെയ്തു.
2019 ന് ശേഷം ഇത് രണ്ടാം തവണയാണ് അഴിമതിയുടെ പേരില്‍ ഗാര്‍ഗിനെ സസ്‌പെന്‍ഡ് ചെയ്യുന്നത്. മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് ഉള്‍പ്പെട്ട തീവ്രവാദ ഫണ്ടിങ് കേസില്‍ പേര് പറയാതിരിക്കാന്‍ ഡല്‍ഹി ആസ്ഥാനമായുളള ഒരു വ്യവസായിയില്‍ നിന്ന് രണ്ട് കോടി രൂപ ആവശ്യപ്പെട്ടതിന് ഗാര്‍ഗിനെയും മറ്റ് രണ്ട് എന്‍ഐഎ ഉദ്യോഗസ്ഥരായ നിശാന്ത്, മിഥിലേഷ് എന്നിവരെയും 2019 ല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ശേഷം 2020 ല്‍ എംഎച്ച്എ ഗാര്‍ഗിനെ പുനനിയമിക്കുകയും രണ്ട് ജൂനിയര്‍മാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. നിഷാന്തും മിഥിലേഷും എന്‍ഐഎയുടെ ഇന്റലിജന്‍സ് ആന്റ് ഓപ്പറേഷന്‍ വിഭാഗത്തിലും നിയോഗിക്കപ്പെട്ടു.
അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് ഗാര്‍ഗിന്റെ പുതിയ സസ്‌പെന്‍ഷന്‍ എന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ഗാര്‍ഗിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചതിന് പിന്നാലെയായിരുന്നു എംഎച്ച്എയുടെ നടപടി.
photo: shutter stock.com