കോണ്‍ഗ്രസും ബി.ജെ.പിയും ഒന്നിച്ചു: തോട്ടപ്പുഴശേരി പഞ്ചായത്തില്‍ നിന്ന് നവകേരള സദസിന് ഫണ്ടില്ല

0 second read
Comments Off on കോണ്‍ഗ്രസും ബി.ജെ.പിയും ഒന്നിച്ചു: തോട്ടപ്പുഴശേരി പഞ്ചായത്തില്‍ നിന്ന് നവകേരള സദസിന് ഫണ്ടില്ല
0

കോഴഞ്ചേരി: കോണ്‍ഗ്രസും ബി.ജെ.പിയും ഒന്നിച്ചതോടെ തോട്ടപ്പുഴശേരി പഞ്ചായത്തില്‍ നിന്ന് നവകേരള സദസിന് ഫണ്ടില്ല. തീരുമാനമുണ്ടായത് നറുക്കെടുപ്പിലൂടെ. പഞ്ചായത്ത് പ്രസിഡന്റ് ഇടതു മുന്നണിക്കൊപ്പമാണ് നില്‍ക്കുന്നത്. സി.പി.എമ്മിനെ എതിര്‍ത്താണ് ഇദ്ദേഹം പ്രസിഡന്റായത്. എന്നാല്‍, വൈസ് പ്രസിഡന്റിനൊപ്പം ചേര്‍ന്ന കോണ്‍ഗ്രസും ബി.ജെ.പിയും നവകേരള സദസിന് ഫണ്ട് നല്‍കുന്നത് എതിര്‍ത്തു.

ബി.ജെ.പിയുടെ പരോക്ഷ പിന്തുണയില്‍ സ്വതന്ത്രര്‍ നേരിട്ടാണ് തോട്ടപ്പുഴശേരി പഞ്ചായത്ത് ഭരിക്കുന്നത്. 13 അംഗ ഭരണ സമിതിയില്‍ ഇരുപക്ഷവും അനുകൂലിച്ചും എതിര്‍ത്തും രംഗത്തിറങ്ങിയപ്പോള്‍ ഒരാള്‍ വിട്ടു നിന്നു. ഇതോടെ നറുക്കെടുപ്പിലാണ് പണം നല്‍കേണ്ടെന്ന് തീരുമാനിച്ചത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.എം വിമതന്‍ പ്രസിഡന്റും കോണ്‍ഗ്രസ് വിമത വൈസ് പ്രസിഡന്റുമായിരുന്നു.

സ്വതന്ത്രരുടെയും ബി.ജെ.പി അംഗങ്ങളുടെയും പിന്തുണ കഴിഞ്ഞ കാലങ്ങളില്‍ ഇവര്‍ക്ക് ലഭിച്ചിരുന്നു. രണ്ടു തവണ പ്രതിപക്ഷം അവിശ്വാസ പ്രമേയം നല്‍കിയെങ്കിലും പരാജയപ്പെട്ടു. ഇതിനിടയിലാണ് നവകേരള സദസ് സംഭാവന പ്രശ്‌നം ചര്‍ച്ചയ്‌ക്കെടുത്തത്. കോണ്‍ഗ്രസും ബി.ജെ.പി യും എതിര്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ കോണ്‍ഗ്രസ് വിമതയായി തെരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റും ഇതിനെ അനുകൂലിച്ചു. ഒരു സി.പി.എം അംഗം വിട്ടു നിന്നതോടെയാണ് നറുക്കെടുപ്പ് വേണ്ടി വന്നത്.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കോന്നിയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പത്തനംതിട്ട: കോന്നി പൂങ്കാവില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പെണ്‍കുട്ടികള…