കവിയൂരില്‍ നിന്ന് കിട്ടിയ നവജാതശിശു ആരോഗ്യവാന്‍: മാതാപിതാക്കളെ കുറിച്ച് വിവരമില്ല

0 second read
Comments Off on കവിയൂരില്‍ നിന്ന് കിട്ടിയ നവജാതശിശു ആരോഗ്യവാന്‍: മാതാപിതാക്കളെ കുറിച്ച് വിവരമില്ല
0

തിരുവല്ല: കവിയൂര്‍ പഴംപള്ളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശു ആരോഗ്യവാന്‍. രക്ഷിതാക്കളെ കുറിച്ച് വിവരമില്ല. കവിയൂര്‍ തയ്യില്‍ ജോര്‍ജുകുട്ടിയുടെ ആള്‍താമസമില്ലാത്ത പുരയിടത്തിലാണ് ഒരു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വ്യാഴാഴ്ച പുലര്‍ച്ചെ ആറിന് കണ്ടെത്തിയത്.

പുരയിടത്തില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ട സമീപവാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ സീനിയര്‍ സിപിഓമാരായ ജോജോ ജോസഫ്, എന്‍. സുനില്‍, സജിത്ത് ലാല്‍ എന്നിവര്‍ ചേര്‍ന്ന് കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമായി നടക്കുകയാണ്.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …