നോര്‍ക്ക എന്‍.ഡി.പി.ആര്‍.ഇ.എം -വനിതാമിത്ര പദ്ധതി വനിതാ വികസന കോര്‍പ്പറേഷനുമായി കരാര്‍ പുതുക്കി

3 second read
0
0

നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം) പദ്ധതിയുടെ ഭാഗമായി നോര്‍ക്ക റൂട്ട്സ് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് നടപ്പിലാക്കിവരുന്ന വനിതാമിത്ര-സംരംഭക വായ്പാ പദ്ധതിയുടെ കരാര്‍ പുതുക്കി. എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായി പ്രവാസി വനിതാ സംരംഭകര്‍ക്കു മാത്രമായുളള പദ്ധതിയാണിത്. തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സിനു വേണ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ബിന്ദു വി. സി യും തമ്മിലാണ് കരാര്‍ കൈമാറിയത്. 2028 മാര്‍ച്ചു വരെയാണ് പുതിയ കരാര്‍.

രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തു മടങ്ങിയെത്തിയ പ്രവാസി വനികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുളളവയുടെ വിപുലീകരണത്തനും പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. സംരംഭങ്ങള്‍ക്ക് 30 ലക്ഷം രൂപവരെയുളള വായ്പകള്‍ പദ്ധതിവഴി ലഭിക്കും. കൃത്യമായ വായ്പാതിരിച്ചടവിന് 15 ശതമാനം മൂലധനസബ്‌സിഡിയും നോര്‍ക്ക റൂട്ട്സില്‍ നിന്നും മുന്നു ശതമാനം പലിശ സബ്സിഡിയും പുറമേ വനിതാ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന പലിശ സബ്സിഡിയും ലഭിക്കും. വനിതാവികസന കോര്‍പ്പറേഷന്റെ www.kswdc.org എന്ന വെബ്ബ്‌സൈറ്റു വഴി അപേക്ഷ നല്‍കാവുന്നതാണ്. എന്‍.ഡി.പി.ആര്‍.ഇ.എം, വനിതാമിത്ര പദ്ധതികള്‍ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്ക് നോര്‍ക്ക ഗ്ലോബൽ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Load More Related Articles
Load More By Veena
Load More In GULF

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…