നോര്‍ക്ക സൗദി എംഓഎച്ച് റിക്രൂട്ട്‌മെന്റ്. സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകള്‍: 30 നകം അപേക്ഷിക്കാം

9 second read
Comments Off on നോര്‍ക്ക സൗദി എംഓഎച്ച് റിക്രൂട്ട്‌മെന്റ്. സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകള്‍: 30 നകം അപേക്ഷിക്കാം
0

സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് വിവിധ സ്‌പെഷ്യാലിറ്റികളില്‍ കണ്‍സള്‍ട്ടന്റ് / സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് 2024 ഡിസംബര്‍ 30 വരെ അപേക്ഷ നല്‍കാം. എമര്‍ജന്‍സി, ICU (ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), NICU (നവജാത ശിശു ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), PICU (പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), പ്ലാസ്റ്റിക് സര്‍ജറി, വാസ്‌കുലാര്‍ സര്‍ജറി എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്ബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് അപേക്ഷ നല്‍കാവുന്നതാണ്.

സ്‌പെഷ്യാലിറ്റികളില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 55 വയസ്സ്. അപേക്ഷകര്‍ മുന്‍പ് SAMR പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരാകരുത്. സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് വെബ്സൈറ്റിലെ Mumaris പ്ലസ് സേവനത്തിലൂടെ പ്രൊഫഷണല്‍ ക്ലാസ്സിഫിക്കേഷന്‍ നേടിയിരിക്കണം. ഇതിനായുളള അഭിമുഖങ്ങള്‍ 2025 ജനുവരി 06 മുതല്‍ 10 വരെ ഓണ്‍ലൈനായി നടക്കും. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോര്‍ട്ടും ഉളളവരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Load More Related Articles
Load More By Veena
Load More In GULF
Comments are closed.

Check Also

മഹാകുംഭമേളയ്ക്ക് പോയ ചെങ്ങന്നൂര്‍ സ്വദേശിയെ കാണാനില്ല: ഇറ്റാര്‍സിയിലെ താമസ സ്ഥലത്ത് നിന്നുമാണ് പോയതെന്നും എവിടെ എന്ന് അറിയില്ലെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത്

ചെങ്ങന്നൂര്‍: മഹാകുംഭമേളയില്‍ പങ്കെടുത്തു മടങ്ങിയ ചെങ്ങന്നൂര്‍ സ്വദേശി ദിവസങ്ങള്‍ കഴിഞ്ഞിട…