തെരഞ്ഞെടുപ്പിനോട് നോ പറഞ്ഞ കെ. മുരളീധരന്‍: ഇനി താന്‍ മത്സരിക്കണമെങ്കില്‍ നേതൃത്വം പറയട്ടെയെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

0 second read
Comments Off on തെരഞ്ഞെടുപ്പിനോട് നോ പറഞ്ഞ കെ. മുരളീധരന്‍: ഇനി താന്‍ മത്സരിക്കണമെങ്കില്‍ നേതൃത്വം പറയട്ടെയെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
0

ന്യൂഡല്‍ഹി: ലോക്‌സഭയിലേക്ക് നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ലെന്ന് കെ. മുരളീധരന്‍ എം.പി. തന്റെ സേവനം വേണോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ.

തന്റെ അഭിപ്രായങ്ങള്‍ പാര്‍ട്ടി ശരിയായ രീതിയിലല്ല വിലയിരുത്തുന്നതെന്നും കെ. മുരളീധരന്‍. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ബോധപൂര്‍വം തന്നെ അപമാനിക്കാനാണ് നേതൃത്വം കത്ത് നല്‍കിയതെന്നും കെ.മുരളീധരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലിലെത്തി നില്‍ക്കെ മുന്‍പ് രണ്ട് എം പിമാരെ പിണക്കിയതിന്റെ ഭവിഷത്ത് നല്ലതായിരിക്കില്ല. നോട്ടീസ് നല്‍കും മുന്‍പ് തന്നോട് നേരിട്ട് സംസാരിക്കാമായിരുന്നു. മത്സരിക്കാന്‍ ഇല്ലെന്ന് തന്നെ വന്നു കണ്ട നേതാക്കളെയും പ്രവര്‍ത്തകരെയും അറിയിച്ചു. പക്ഷേ പാര്‍ട്ടിക്കായി പ്രചാരണത്തിനിറങ്ങുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

നേതൃത്വത്തിനെതിരായ പരസ്യ വിമര്‍ശനത്തില്‍ കെ.പി.സി.സി ,എം.കെ. രാഘവന് താക്കീതും കെ. മുരളീധരന് മുന്നറിയിപ്പും നല്‍കിയിരുന്നു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് താക്കീത് ചെയ്തത്. പാര്‍ട്ടിയെ മോശമായ ചിത്രീകരിക്കുന്ന പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നായിരുന്നു കെപിസിസി നിര്‍ദേശം.

ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാ!ര്‍ട്ടിയില്‍ സംഭവിക്കുന്നതെന്നും മിണ്ടാതിരിക്കുന്നവര്‍ക്കെ പാര്‍ട്ടിയില്‍ സ്ഥാനമുള്ളൂ എന്നും എം കെ രാഘവന്‍ പരസ്യമായി വിമ!ര്‍ശിച്ചിരുന്നു. ഈ പരാമര്‍ശത്തെ കെ. മുരളീധരന്‍ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്.

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …