
പത്തനംതിട്ട: ജനപ്രിയ നോവലിസ്റ്റും അധ്യാപകനുമായ മെഴുവേലി ബാബുജി അറുപതിന്റെ നിറവില്‍. 312 നോവലുകളാണ് ബാബുജി ഇതു വരെ എഴുതിയിട്ടുള്ളത്. ചെമ്പകം, പൗരധ്വനി, മനോരാജ്യം, മഹിളാരത്‌നം, മംഗളം, മനോരമ, സഖി തുടങ്ങിയ ജനപ്രിയ വാരികകളില്‍ എണ്‍പതുകളില്‍ നോവല്‍ എഴുതി തുടങ്ങിയ ആളാണ് ബാബുജി. മിന്നാമിനുങ്ങിനും മിന്നുകെട്ട എന്ന സിനിമയ്ക്ക് കഥയുമെഴുതി.
ഇനിയും ഒരു പാട് കഥകള്‍ മനസില്‍ ബാക്കിയുണ്ടെന്ന് മെഴുവേലി ബാബുജി പറയുന്നു. അടുത്ത ആറു മാസം കൊണ്ട് പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ അഞ്ചു നോവലുകള്‍ എഴുതാന്‍ തുടങ്ങുകയാണെന്ന് ബാബുജി ഫേസ്ബുക്കില്‍ കുറിച്ചു. അത് ഇങ്ങനെയാണ്.
1. സിനിമ പ്രമേയമാക്കിയ ‘ ബ്ലൂ മാര്‍ക്കറ്റ് ‘
2. വീണ്ടും ഒരു ഒരു പോലീസ് കഥ ‘എസ്.എച്ച്.ഓ’
3. അര്‍ദ്ധസത്യങ്ങള്‍ കോര്‍ത്തിണക്കിയ ‘കീചകന്‍ എ റിയല്‍ ഹീറോ ‘
4. അന്ധവിശ്വാസത്തിലേക്ക് കൂപ്പ് കുത്തുന്ന കുറെ ചെകുത്താന്മാരുടെ കഥ ‘ഹോമിസൈഡ് ‘
5. ജനപ്രിയ സാഹിത്യത്തിലെ ഉള്ളറകള്‍ തുറക്കുന്ന നോവല്‍ ‘മ ‘
നിലവില്‍ ഓഡിയോ രൂപത്തിലും പുസ്തക രൂപത്തിലും മെഴുവേലി ബാബുജിയുടെ നോവലുകള്‍ പുറത്തിറങ്ങുന്നുണ്ട്.