ജോലി ചെയ്ത് രണ്ടര മാസം കഴിഞ്ഞിട്ടും കൂലി ലഭിക്കാതെ പത്തനംതിട്ട ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍

0 second read
Comments Off on ജോലി ചെയ്ത് രണ്ടര മാസം കഴിഞ്ഞിട്ടും കൂലി ലഭിക്കാതെ പത്തനംതിട്ട ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍
0

പറക്കോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്ന അവിദഗ്ധ തൊഴിലാളികള്‍ക്ക് കഴിഞ്ഞ രണ്ടര മാസക്കാലത്തെ വേതനം കുടിശിക.ഴ ജോലി ചെയ്ത് പതിനാല് ദിവസത്തിനുള്ളില്‍ കൂലി നല്‍കണമെന്നാണ് നിയമമെങ്കിലും കേന്ദ്ര സര്‍ക്കാര്‍ കുടിശിക വരുത്തിയിരിക്കുകയാണ്.

സെപ്റ്റംബര്‍ ഏഴ് വരെ 12,95,90,806 രൂപയാണ് ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലൂടെ തൊഴിലാളികള്‍ക്ക് കൂലിയിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുവാനുള്ളത്. ജില്ലയില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്തിലാണ് കൂടുതല്‍ തുക. 4,89,89,782 രൂപയാണ് കുടിശിക ഉള്ളത്.കോയിപ്പുറം ബ്ലോക്ക് പഞ്ചായത്തിലാണ് ജില്ലയില്‍ കുറഞ്ഞ കൂലി കുടിശിക ഉള്ളത്. 74,69,089 രൂപയാണ് കോയിപ്രം ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും തൊഴിലാളികള്‍ക്ക് കുടിശിക ലഭിക്കുവാനുള്ളത്. ഈ സാമ്പത്തിക വര്‍ഷം ജില്ലയില്‍ 86,525 അവിദഗ്ധ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.

ഇതില്‍ എഴുപത്തി മൂവായിരത്തിലധികം പേര്‍ സ്ത്രീകളാണ്. ഭൂമി തട്ടു തിരിക്കല്‍, മണ്‍കയ്യാല നിര്‍മ്മാണം, തരിശ് ഭൂമി കൃഷിയോഗ്യമാക്കല്‍, കുളം നിര്‍മ്മാണം, മഴക്കുഴി നിര്‍മ്മാണം തുടങ്ങിയ പ്രവൃത്തികളാണ് തൊഴിലാളികള്‍ ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ ഈ മേഖലയില്‍ എന്‍.എം.എം.എസ് സംവിധാനം ഏര്‍പ്പെടുത്തിയതോടെ രാവിലെ എട്ടിന് തൊഴിലിടങ്ങളില്‍ വരുന്ന തൊഴിലാളികള്‍ തിരികെ വീട്ടില്‍ പോകുന്നത് വൈകിട്ട് അഞ്ച് മണിയ്ക്ക് ശേഷമാണ്. രാവിലെ തൊഴിലിടങ്ങളില്‍ എടുക്കുന്ന ഫോട്ടോ ഒന്‍പത് മണിക്ക് മുന്‍പ് മൊബൈല്‍ ഫോണ്‍ വഴി അപ്‌ലോഡ് ചെയ്യാന്‍ തടസങ്ങള്‍ വന്നാല്‍ തൊഴിലാളികള്‍ക്ക് അന്നത്തെ ദിവസം ജോലി ചെയ്യാന്‍ കഴിയുകയുമില്ല.

ഇത്തരം പ്രതിബന്ധങ്ങള്‍ തരണം ചെയ്ത തൊഴിലാളികള്‍ക്കാണ് ജോലി ചെയ്തതിന്റെ കൂലി രണ്ടരമാസക്കാലമായി കേന്ദ്ര സര്‍ക്കാര്‍ നല്‍കാത്തത്. ഓണത്തിനെങ്കിലും കുടിശിക പൂര്‍ണ്ണമായും ലഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു തൊഴിലാളികള്‍. ആകെ ആശ്വാസമായത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നൂറ് ദിവസം ജോലി ചെയ്ത തൊഴിലാളി കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഉല്‍സവബത്ത മാത്രമാണ്.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…