ഷാര്‍ജ: യുഎഇയില്‍ ചിറ്റാര്‍ പഞ്ചായത്തിലെ പ്രവാസികളുടെ ‘സുഹൃദ് സംഗമം’ ഷാര്‍ജ സ്റ്റുഡന്‍സ് ടോപ്പ് ട്രെയിനിങ് സെന്ററില്‍നടന്നു. വിവിധ എമിറേറ്റുകളില്‍ നിന്നായി 150 അംഗങ്ങള്‍ പങ്കെടുത്തു. ടിക്കറ്റ് നിരക്കിന്റെ പേരില്‍ പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികളെ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജീവിക്കാനുള്ള മാര്‍ഗം തേടി ഉറ്റവരെയും നാടിനെയും ഉപേക്ഷിച്ച് പ്രവാസ ജീവിതം തിരഞ്ഞെടുക്കാന്‍ വിധിക്കപ്പെട്ടവരുടെ നാളിതുവരെയുള്ള സമ്പാദ്യം ഊറ്റിയെടുക്കുന്ന നടപടി നടപടിയാണ് വിമാന കമ്പനികള്‍ ചെയ്യുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ അടിയന്തരമായി ഇടപെടണം.
മനു കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. നോബിള്‍ കരോട്ടുപാറ, ഷാജി കൂത്താടിപറമ്പില്‍, അനു സോജു, മേരിക്കുട്ടി മാര്‍ക്കോസ്, ഷാജഹാന്‍, ഡേവിഡ് വയ്യാറ്റുപുഴ, ഷിജുപി.പി,ജോജി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ (കെയര്‍) പുതിയ ഭാരവാഹികളായി നോബിള്‍ കരോട്ടുപാറ( പ്രസിഡന്റ്), ഷാജഹാന്‍ കൂത്താടി പറമ്പില്‍, അനു സോജു (വൈസ് പ്രസിഡന്റുമാര്‍), മനു കുളത്തുങ്കല്‍ ( ജനറല്‍ സെക്രട്ടറി), ഷിജു പി പി (ജോയിന്റ് സെക്രട്ടറി), രതീഷ് കൊച്ചുവീട്ടില്‍ ( ട്രഷറര്‍), ജോജി തോമസ് (മീഡിയ കണ്‍വീനര്‍), ഷിബു താളിക്കല്ലുകള്‍ (മെമ്പര്‍ഷിപ്പ് കണ്‍വീനര്‍), ജേക്കബ് തെക്കേല്‍ ( ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: മാത്യു നടുവേലില്‍, ഷാജി തെക്കേക്കര, ഷാജഹാന്‍ വി എ ,സിമി ലിജു ,ഡേവിഡ് വയ്യാറ്റുപുഴ.