സര്‍ക്കാരിനെ വെട്ടിലാക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചാല്‍ മറുപടി നല്‍കാന്‍ ബുദ്ധിമുട്ട്: വിവരാവകാശ നിയമം ദുരുപയോഗം ചെയ്ത് ഉദ്യോഗസ്ഥര്‍

0 second read
Comments Off on സര്‍ക്കാരിനെ വെട്ടിലാക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചാല്‍ മറുപടി നല്‍കാന്‍ ബുദ്ധിമുട്ട്: വിവരാവകാശ നിയമം ദുരുപയോഗം ചെയ്ത് ഉദ്യോഗസ്ഥര്‍
0

പത്തനംതിട്ട: ഒരു മാസത്തെ ഇടവേളയില്‍ ഒരേ വിഷയത്തില്‍ സമാന ചോദ്യങ്ങളുമായി രണ്ട് വിവരാവകാശ പ്രവര്‍ത്തകരുടെ അപേക്ഷ. ഒന്നിന് കൃത്യമായ മറുപടി നല്‍കിയപ്പോള്‍ വിശദാംശങ്ങള്‍ ചോദിച്ചുള്ള രണ്ടാമത്തെ അപേക്ഷയ്ക്ക് പരിഹാസരൂപേണെ മറുപടി. നേരിട്ട് വിളിച്ച് കാര്യം തിരക്കിയപ്പോള്‍ വേണമെങ്കില്‍ അപ്പീല്‍ നല്‍കിക്കോളാന്‍ വിവരാവകാശ ഉദ്യോഗസ്ഥന്റെ നിര്‍ദേശം.

വിവരാവകാശ പ്രവര്‍ത്തകരായ രാജു വാഴക്കാല, മനോജ് കാര്‍ത്തിക എന്നിവരാണ് സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിക്ക് അപേക്ഷ കൊടുത്തത്. കഴിഞ്ഞ നവംബര്‍ 14 ന് രാജു വാഴക്കാല കൊടുത്ത അപേക്ഷയ്ക്ക് മറുപടി കിട്ടിയത് ജനുവരി 25 നാണ് ഉന്നയിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയുണ്ടായിരുന്നു. ഈ മറുപടിയുടെ വിശദാംശങ്ങള്‍ ചോദിച്ചാണ് മനോജ് കാര്‍ത്തിക ഫെബ്രുവരി ആറിന് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ കാര്യാലയത്തിലേക്ക് അപേക്ഷ സമര്‍പ്പിച്ചത്. ഇതിനാണ് പരിഹാസ രൂപേണെയുള്ള മറുപടി ലഭിച്ചിരിക്കുന്നത്. എയ്ഡ്‌സ് രോഗികളെ സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കേണ്ടത് ആരോഗ്യവകുപ്പ് അല്ല. വിവരാവകാശ നിയമം 6 (3) അനുസരിച്ച് അപേക്ഷ ബന്ധപ്പെട്ട വകുപ്പായ സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയിലേക്ക് കൈമാറുകയാണ് അവര്‍ ചെയ്യേണ്ടിയിരുന്നത്. അതിന് പകരം ആരോഗ്യകുടുംബക്ഷേമ വകുപ്പിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. സതീഷ് നല്‍കിയ മറുപടി ഇങ്ങനെ:

വിശദീകരണങ്ങള്‍ ചോദിക്കുക, വ്യാഖ്യാനങ്ങള്‍ ആവശ്യപ്പെടുക, അഭിപ്രായങ്ങള്‍ തേടുക, സംശയ നിവൃത്തി വരുത്തുക, പരാതികള്‍ക്ക് പരിഹാരം തേടുക എന്നിവ വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്നതല്ല എന്ന വിവരം താങ്കളെ അറിയിക്കുന്നു.

ഇതേ ഉദ്യോഗസ്ഥന് തന്നെയാണ് നവംബര്‍ 14 ന് രാജു വാഴക്കാല ഇതേ വിഷയത്തില്‍ വിവരാവകാശ അപേക്ഷ നല്‍കിയത്. അന്ന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. സതീഷ് വിവരാവകാശ നിയമം 6 (3) അനുസരിച്ച് അപേക്ഷ ബന്ധപ്പെട്ട വകുപ്പായ സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയിലേക്ക് കൈമാറുകയും അവിടെ നിന്ന് മറുപടി ലഭിക്കുകയും ചെയ്തു.

ഒരേ വിഷയത്തില്‍ ഇരത്താപ്പ് കാണിച്ചതിനെതിരേ മനോജ് കാര്‍ത്തിക വിവരാവകാശ ഉദ്യോഗസ്ഥനെ ഫോണില്‍ ബന്ധപ്പെട്ടു. എന്തു കൊണ്ടാണ് തന്റെ അപേക്ഷയ്ക്ക് മറുപടി നിരസിച്ചത് എന്ന് ചോദിച്ചപ്പോള്‍ ഉരുണ്ടു കളിക്കുകയാണ് ചെയ്തത്. അപ്പീല്‍ അപേക്ഷ നല്‍കൂ മറുപടി തരാം എന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. എയ്ഡ്‌സ് രോഗികള്‍ക്കുള്ള പെന്‍ഷന്‍ കുടിശിക വിതരണത്തിന് േകാടികള്‍ ആവശ്യമുണ്ട്. ഈ വിവരം മറച്ചു വയ്ക്കാന്‍ വേണ്ടിയാണ് വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നിഷേധിച്ചത് എന്നാണ് മനോജ് ആരോപിക്കുന്നത്.

Load More Related Articles
Load More By chandni krishna
Load More In EXCLUSIVE
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …