പത്തനംതിട്ട ആസ്ത അക്കാഡമിയുടെ ഓഫ്‌ലൈന്‍ പരീശീലന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു

0 second read
Comments Off on പത്തനംതിട്ട ആസ്ത അക്കാഡമിയുടെ ഓഫ്‌ലൈന്‍ പരീശീലന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു
0

പത്തനംതിട്ട: ആസ്ത അക്കാഡമി ഓണ്‍ലൈന്‍ പരീക്ഷാ പരിശീലന സ്ഥാപനത്തില്‍ പിഎസ്.സി/എസ്.എസ്.സി/ബാങ്ക് പരീക്ഷകള്‍ക്കുള്ള ഓഫ്ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചു. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കുള്ള ഓഫ്ലൈന്‍ ക്രാഷ് കോഴ്സ് നാലു മുതല്‍ ആരംഭിക്കുന്നു. മത്സര പരീക്ഷ പരിശീലന രംഗത്ത് 2020 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണ് ആസ്ത.

പുതിയ ഓഫ്‌ലൈന്‍ ക്ലാസുകളുടെ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. രാഷ്ട്രപതിയുടെ അദ്ധ്യാപക അവാര്‍ഡ് ജേതാവ് ശശികുമാര്‍ വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറുമായ കെ.ആര്‍.അജിത് കുമാര്‍, അടൂര്‍ നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ രമേഷ് വരിക്കോലില്‍, ജില്ലാ വികസന സമിതി അംഗവും നഗരസഭാ കൗണ്‍സിലറുമായ പി.കെ.അനീഷ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ റോഷന്‍ നായര്‍, മുന്‍ നഗരസഭാ കൗണ്‍സിലര്‍ കെ.ജി. പ്രകാശ്, അടൂര്‍ ബ്രില്യന്‍സ് അക്കാഡമി ഡയറക്ടര്‍ സണ്ണി ജോണ്‍, ആസ്ത അക്കാഡമി ഡയറക്ടര്‍ അജിത് സുമേരു, വി.എസ്. ബിന്ദുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…