
കോന്നി: വേനൽ മഴക്കിടെ ഇടിമിന്നലേറ്റ് ചെങ്ങറ സമരഭൂമിയിലെ താമസക്കാരൻ മരിച്ചു. കോന്നി ചെങ്ങറ സമരഭൂമിയിൽ 48-ാം നമ്പർ ശാഖയിൽ മണികണ്ഠ ഭവ നത്തിൽ നീലകണ്ഠൻ .ആർ (68) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മഴയോടൊപ്പമുണ്ടായ ഇടിമിന്നലിലാണ് മരണം. ഉടൻ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . ഭാര്യ: ജാനമ്മ . മകൻ മണികണ്ഠൻ. മരുമകൾ: രമ്യ.