മരുമകന് ബാങ്കില്‍ നിന്ന് ലോണെടുത്ത് നല്‍കി: 1.38 കോടിയുടെ തിരിച്ചടവിന് നോട്ടീസ് വന്നു: വയോധികന്‍ ജീവനൊടുക്കി

0 second read
Comments Off on മരുമകന് ബാങ്കില്‍ നിന്ന് ലോണെടുത്ത് നല്‍കി: 1.38 കോടിയുടെ തിരിച്ചടവിന് നോട്ടീസ് വന്നു: വയോധികന്‍ ജീവനൊടുക്കി
0

പാലക്കാട്: മരുമകന് എടുത്തു കൊടുത്ത ലോണിന് വന്നത് 1.38 കോടിയുടെ ജപ്തി നോട്ടീസ്. നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. പാലക്കാട് കള്ളിക്കാട് കെഎസ്എം മന്‍സിലില്‍ അയൂബ് (60) ആണ് മരിച്ചത്.

മരുമകന് ബിസിനസ് ആവശ്യത്തിനായി സ്വകാര്യ ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. വീട്ടിനുള്ളില്‍ അയൂബിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരുമകന്റെ ബിസിനസ് ആവശ്യത്തിനായി സ്വന്തം വീട് ഉള്‍പ്പെടെ വസ്തുവകകള്‍ ഈടായി നല്‍കി സ്വകാര്യ ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നു.

വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് 1.38 കോടി രൂപ തിരിച്ചടയ്ക്കാനുണ്ടെന്ന്് കാട്ടി കഴിഞ്ഞദിവസം ബാങ്ക് ജപ്തി നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അയൂബ് എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Load More Related Articles
Load More By chandni krishna
Load More In OBIT
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …