കോന്നിയില്‍ സഞ്ചായത്ത് പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടിയ വയോധികന് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചു

0 second read
Comments Off on കോന്നിയില്‍ സഞ്ചായത്ത് പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടിയ വയോധികന് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചു
0

കോന്നി: സഞ്ചായത്ത് കടവ് പാലത്തില്‍ നിന്നും അച്ചന്‍കോവിലാറ്റിലേക്ക് ചാടിയ വയോധികന് വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് അവസാനിപ്പിച്ചു. വൈകിട്ട് 4.50 ഓടെയാണ് തെങ്ങുംകാവ് പുളിമുക്ക് പാറയടിതെക്കേതില്‍ സദാനന്ദന്‍ (83) ചെരുപ്പും വാച്ചും പാലത്തില്‍ ഊരി വച്ച ശേഷം ആറ്റിലേക്ക് ചാടിയത്. ഇതു വഴി വന്ന വാഹന യാത്രികരാണ് സമീപത്തെ ഫയര്‍ഫോഴ്‌സിനെയും പോലീസിനെയും വിവരം അറിയിച്ചത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സും പോലീസും തെരച്ചില്‍ ആരംഭിച്ചു.

പത്തനംതിട്ടയില്‍ നിന്നും സ്‌കൂബ ടീം എത്തിയിരുന്നു. സഞ്ചായത്ത് കടവ്,ചിറ്റൂര്‍, വെട്ടൂര്‍, മാമ്മൂട് തുടങ്ങിയ പ്രദേശങ്ങളില്‍ ഇവര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഉയര്‍ന്ന ജലനിരപ്പും ഒഴുക്കും തെരച്ചിലിന് തടസം സൃഷ്ടിച്ചിരുന്നു. ഇരുട്ടായതോടെ തെരച്ചില്‍ അവസാനിപ്പിച്ചു.

നാളെ രാവിലെ വീണ്ടും ആരംഭിക്കും. ഇളയ മകളോടൊപ്പം കുമ്പഴയിലായിരുന്നു താമസം. വിധവയും കാന്‍സര്‍ രോഗിയുമാണ് ഈ മകള്‍. ഇതില്‍ സദാനന്ദന് മനോവിഷമം ഉണ്ടായിരുന്നതായി മൂത്ത മകള്‍ പോലീസിനോട് പറഞ്ഞു. ഇവരാണ് ആറ്റില്‍ ചാടിയത് സദാനന്ദനാണെന്ന് സ്ഥിരീകരിച്ചതെന്ന് എസ്്.ഐ പി. സുമേഷ് പറഞ്ഞു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…