കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ശമ്പളം തടഞ്ഞു വയ്ക്കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവ്

0 second read
Comments Off on കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ശമ്പളം തടഞ്ഞു വയ്ക്കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവ്
0

കോന്നി: കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ശമ്പളം തടഞ്ഞു വയ്ക്കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവ്. പഞ്ചായത്തിലെ ക്രമക്കേടുകള്‍ക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ യു.ഡി.എഫ് നല്‍കിയ പരാതിയിലാണ് നടപടി.  2023-24 സാമ്പത്തിക വര്‍ഷം മെയ്ന്റന്‍സ് ഗ്രാന്റ് വാര്‍ഡുകളില്‍ അനുവദിച്ചതില്‍ വിവേചനമുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു.

എല്‍.ഡി.എഫ് അംഗങ്ങളുടെ വാര്‍ഡുകളില്‍ കൂടുതല്‍ തുക അനുവദിക്കുകയും യു.ഡി.എഫ് അംഗങ്ങളുടെ വാര്‍ഡുകള്‍ അവഗണിച്ചുവെന്നുമായിരുന്നു പരാതി. പഞ്ചായത്തിലെ മറ്റ് പദ്ധതികളിലെ ക്രമക്കേടും അനാസ്ഥയും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ അംഗങ്ങള്‍ സംയുക്തമായി പരാതി നല്‍കിയത്.

ഓംബുഡ്‌സ്മാന്‍ വാദം കേള്‍ക്കുകയും മിനിട്‌സുകളിലടക്കം ക്രമക്കേടുകള്‍ നടന്നതായി നിരീക്ഷിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയുടെ ശമ്പളം തടഞ്ഞുവയ്ക്കാന്‍ പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…