
അടൂര്‍: ഏഴംകുളം ഭാഗത്ത് നിന്ന് ഒന്നേ മുക്കാല്‍ കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. പ്രതിയായ യുവാവ് ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതിനാണ് സംഭവം. ഏഴംകുളം പുതുമല പാലമുക്ക് സുബിന് ഭവനം വിപിന്‍ രാജിനെ (33)പ്രതിയാക്കി കേസെടുത്തു. എക്സൈസ് നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.
ഏഴംകുളം ഭാഗത്ത് രാത്രി സമയങ്ങളില്‍ വിപിന്‍രാജ് മയക്കുമരുന്ന് കച്ചവടം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. 10 ദിവസമായി പ്രദേശത്ത്
എക്സൈസ് ഷാഡോ സംഘം നിരീക്ഷിച്ച് വരികയായിരുന്നു.
എക്സൈസ് സംഘത്തെ കണ്ട് പ്രതല കഞ്ചാവ് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. കൂടുതല്‍ പരിശോധനകള്‍ക്കായി വിപിന്‍ താമസിക്കുന്ന സ്ഥലത്ത് എത്തിയപ്പോള്‍ താമസക്കാര്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്ക. പോലീസ് ഇന്‍സ്പെക്ടര്‍ എം. ശ്യാമിന്റെ സഹായത്തോടെ തുടര്‍ നടപടികള്‍ സ്വീകരിച്ചു. വിപിന്‍ രാജ് നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണെന്നും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്ജിതപ്പെടുത്തിയെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ വി. റോബര്‍ട്ട് അറിയിച്ചു. പട്രോളിങ് ശക്തിപ്പെടുത്തുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ രാജീവ് ബി. നായര്‍ പറഞ്ഞു.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ മാത്യു ജോണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ദിലീപ് സെബാസ്റ്റ്യന്‍, അഭിജിത് എം, രാഹുല്‍ ആര്, സജിത്കുമാര്‍ എസ്, കൃഷ്ണകുമാര്‍, ഷമീന ഷാഹുല്‍, െ്രെഡവര്‍ ശ്രീജിത്ത് ജി എന്നിവര്‍ പങ്കെടുത്തു