അവിഹിതം ആരോപിച്ച് യുവതിയുടെ പരാതി: പൊലീസ് സ്‌റ്റേഷനില്‍ ചര്‍ച്ച നടക്കുന്നതിനിടെ പരാതിക്കാരി എതിര്‍ കക്ഷിയെ തല്ലി: മര്‍ദനമേറ്റ യുവതി ആശുപത്രിയില്‍

0 second read
Comments Off on അവിഹിതം ആരോപിച്ച് യുവതിയുടെ പരാതി: പൊലീസ് സ്‌റ്റേഷനില്‍ ചര്‍ച്ച നടക്കുന്നതിനിടെ പരാതിക്കാരി എതിര്‍ കക്ഷിയെ തല്ലി: മര്‍ദനമേറ്റ യുവതി ആശുപത്രിയില്‍
0

അടൂര്‍: ഭര്‍ത്താവുമായി അവിഹതബന്ധം ഉണ്ടെന്ന് ആരോപിച്ച് യുവതി നല്‍കിയ പരാതി ചര്‍ച്ച ചെയ്യുന്നതിനിടെ പൊലീസ് സ്‌റ്റേഷനില്‍ വച്ച് പരാതിക്കാരി എതിര്‍ കക്ഷിയെ തല്ലി. അടികൊണ്ട യുവതി സ്‌റ്റേഷനില്‍ കുഴഞ്ഞു വീണു. ഞായറാഴ്ച രാവിലെ 11 മണിയോടെ ഏനാത്ത് പൊലീസ് സ്‌റ്റേഷനിലാണ് സംഭവം.

കുന്നിട സ്വദേശിനിയാണ് ഭര്‍ത്താവിന്റെ ബന്ധുവായ യുവതിക്കെതിരേ പൊലീസില്‍ പരാതി നല്‍കിയത്. പരാതി അന്വേഷിക്കാന്‍ വേണ്ടി ഇരുകൂട്ടരെയും സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി. എസ്‌ഐ വിവരങ്ങള്‍ ആരായുന്നതിനിടെ പരാതിക്കാരി എതിര്‍ കക്ഷിയുടെ കവിളത്ത് അടിക്കുകയായിരുന്നു. അല്‍പ്പ സമയത്തിന് ശേഷം അടി കൊണ്ട യുവതി സ്‌റ്റേഷനില്‍ കുഴഞ്ഞു വീണു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …