സിബിഐ ചമഞ്ഞ് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്: ജയിലിലുള്ള രണ്ടു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോയിപ്രം പോലീസ്

0 second read
Comments Off on സിബിഐ ചമഞ്ഞ് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്: ജയിലിലുള്ള രണ്ടു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോയിപ്രം പോലീസ്
0

കോയിപ്രം: വീഡിയോ കാളിലൂടെ അന്ധേരി പോലീസെന്നും സി.ബി.ഐയെന്നും തെറ്റിദ്ധരിപ്പിച്ച് 37,61,269 രൂപ തട്ടിയകേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍.  പൂജപ്പുര ജില്ലാ ജയിലിലെത്തി കോയിപ്രം പോലീസ് ഔപചാരിക അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരം സൈബര്‍ ക്രൈം സ്‌റ്റേഷനിലെ കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. ഒന്നാം പ്രതി പാലക്കാട് ഒറ്റപ്പാലം വരോട് കുളമുള്ളില്‍ വീട്ടില്‍ സല്‍മാനുല്‍ ഫാരിസ്(25), മൂന്നാം പ്രതി കോഴിക്കോട് കൊടുവള്ളി കൊല്ലാര്‍കുടി മുസ്ലിം പള്ളിക്ക് സമീപം കാട്ടുപൊയ്കയില്‍ വീട്ടില്‍ മുഹമ്മദ് ഷാഫി(30) എന്നിവരാണ് അറസ്റ്റിലായത്.

നരത്തെ പാലക്കാട് ഒറ്റപ്പാലം വരോട് മുളക്കല്‍ വീട്ടില്‍ മൊയ്ദു സാഹിബ് (20)പോലീസിന്റെ പിടിയിലായിരുന്നു. തടിയൂര്‍ സ്വദേശിയുടെ പണമാണ് ഓണ്‍ലൈന്‍ തട്ടിപ്പില്‍ നഷ്ടമായത്. ഇദ്ദേഹത്തിന്റെ ആധാര്‍ ലിങ്ക് ചെയ്ത ഫോണ്‍ നമ്പരില്‍ നിന്നും പരസ്യങ്ങളും ഭീഷണിയും അയച്ചിട്ടുണ്ടെന്നും നരേഷ് ഗോയല്‍ എന്നയാള്‍ ഈ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ആറു കോടി വായ്പ എടുത്തിട്ടുണ്ടെന്നും പറഞ്ഞ് വീഡിയോ കാളിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം ആവശ്യപ്പെട്ടുള്ള ഭീഷണിയില്‍ ഭയന്ന ുപോയ ഇദ്ദേഹം പെരിങ്ങനാടുള്ള സര്‍വീസ് സഹകരണബാങ്കിലെ അക്കൗണ്ടില്‍ നിന്ന് പ്രതികളുടെ കോല്‍ക്കൊത്ത ഹാറ്റിഭാഗന്‍ ഐ സി ഐ സി ഐ ബാങ്ക് അക്കൗണ്ടിലേക്ക് ഒകേ്ടാബര്‍ 10 ന് 7,50,111 രൂപ അയച്ചുകൊടുത്തു. 15 ന് കൊടുമണ്‍ എസ് ബി ഐ ബാങ്ക് അക്കൗണ്ടില്‍ നിന്നും പ്രതികളുടെ ഗുജറാത്ത് വാഡോദര ഐ സി ഐ സി ഐ ബാങ്കിലേക്ക് 30,11,158 രൂപയും തട്ടിപ്പുകാര്‍ മാറ്റിയെടുക്കുകയായിരുന്നു. ആകെ 37,61,269 രൂപയാണ് പ്രതികള്‍ വീഡിയോ കാള്‍ വഴി തട്ടിച്ചെടുത്തത്.

തിരുവല്ല ഡിവൈ.എസ്.പി എസ്. അഷാദിന്റെ മേല്‍നോട്ടത്തിലാണ് അനേ്വഷണം നടക്കുന്നത്. പോലീസ് ഇന്‍സ്‌പെക്ടര്‍ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ് ഐ ഷിബുരാജ്, എസ് സി പി ഓ ജോബിന്‍ ജോണ്‍, സി പി ഓമാരായ അരുണ്‍കുമാര്‍, അക്ഷയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

ബി.ജെ.പി പത്തനംതിട്ട ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു:അയിരൂര്‍ പ്രദീപ്, വിജയകുമാര്‍ മണിപ്പുഴ, അഡ്വ.കെ ബിനുമോന്‍ ജനറല്‍ സെക്രട്ടറിമാര്‍: ആര്‍. ഗോപാലകൃഷ്ണന്‍ കര്‍ത്ത ട്രഷറര്‍

പത്തനംതിട്ട: ബി.ജെ.പി ജില്ലാ ഭാരവാഹികളെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ അനുമതിയോ…