ഓണ്‍ലൈന്‍ ഓഹരി വിപണി കളി: നഷ്ടമായത് കോടികളും കുടുംബവും: ഏഴംകുളം തൊടുവക്കാട്ട് ചെറുപ്പക്കാരന്‍ ജീവനൊടുക്കി

0 second read
Comments Off on ഓണ്‍ലൈന്‍ ഓഹരി വിപണി കളി: നഷ്ടമായത് കോടികളും കുടുംബവും: ഏഴംകുളം തൊടുവക്കാട്ട് ചെറുപ്പക്കാരന്‍ ജീവനൊടുക്കി
0

അടൂര്‍: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡ് നടത്തി കടുത്ത സാമ്പത്തിക ബാധ്യത നേരിട്ട യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു. ഏഴംകുളം തൊടുവക്കാട് ഈട്ടിവിളയില്‍ ടെസന്‍ തോമസ് (32) ആണ് മരിച്ചത്. കിടപ്പുമുറിയില്‍ ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് മൃതദേഹം കണ്ടത്. കോടികളുടെ ബാധ്യത ടെസനുണ്ടായിരുന്നുവെന്ന് പറയുന്നു.

കഴിഞ്ഞ ഡിസംബര്‍ 28 നായിരുന്നു ടെസന്റെ വിവാഹം. രണ്ടാഴ്ചയ്ക്ക് ശേഷം ഭാര്യ അവരുടെ വീട്ടിലേക്ക് മടങ്ങിയെന്നും പറയുന്നു. കുടുംബത്തിലും അസ്വാരസ്യങ്ങളുണ്ടായി. വീട്ടുകാര്‍ക്ക് വലിയ ഒരു തുക ബാധ്യത വരുത്തി വച്ചിരുന്നു. ഓണ്‍ലൈനിലും നേരിട്ടും വായ്പയെടുത്തു. നാട്ടില്‍ പലരില്‍ നിന്നും വന്‍ തുക ടെസന്‍ വായ്പ വാങ്ങിയിരുന്നുവെന്ന് പറയുന്നു.

സാമ്പത്തികമായി വളരെയധികം മെച്ചപ്പെട്ട കുടുംബമായിരുന്നു ടെസന്റേത്. ഓണ്‍ലൈന്‍ ഷെയര്‍മാര്‍ക്കറ്റ് ട്രേഡിന് ഇറങ്ങിയതോടെ ഇയാള്‍ അതിന് അഡിക്ട് ആവുകയായിരുന്നുവെന്ന് പറയുന്നു. ചെറിയ ചെറിയ ബാധ്യതകള്‍ മറികടക്കാന്‍ കടം വാങ്ങി വലിയ കടക്കെണിയില്‍പ്പെട്ടു പോവുകയായിരുന്നു. കടബാധ്യതയും വീട്ടിലെയും കുടുംബജീവിതത്തിലെയും അസ്വസ്ഥതകളാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

Load More Related Articles
Load More By chandni krishna
Load More In OBIT
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …