വയ്യ, മടുത്തു. കോഴഞ്ചേരി പാലം ഇനി ഊരാളുങ്കല്‍ സൊസൈറ്റി പണിയും

1 second read
Comments Off on വയ്യ, മടുത്തു. കോഴഞ്ചേരി പാലം ഇനി ഊരാളുങ്കല്‍ സൊസൈറ്റി പണിയും
0

കോഴഞ്ചേരി: അന്തരീക്ഷത്തില്‍ നില്‍ക്കുന്ന കോഴഞ്ചേരിയിലെ നിര്‍ദിഷ്ട പാലം ഇരുകര തൊടാന്‍ ഇനി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി സഹായിക്കും. മറ്റു കരാറുകാര്‍ പിന്മാറിയ സ്ഥലത്ത് സൊസൈറ്റി ഏറ്റവും കുറഞ്ഞ തുക പറഞ്ഞാണ് ക്വട്ടേഷന്‍ എടുത്തിരിക്കുന്നത്.

പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ടെന്‍ഡറില്‍ പങ്കെടുത്ത മൂന്ന് പേരില്‍ നിന്ന് ഏറ്റവും കുറവ് ടെന്‍ഡര്‍ തുക ക്വോട്ട് ചെയ്ത
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയെ എല്‍ 1 ആയി തെരഞ്ഞെടുത്തു. കോഴഞ്ചേരി പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ടെന്‍ഡറില്‍ മൂന്ന് പേര്‍ പങ്കെടുത്തിരുന്നു. പരിചയ സമ്പന്നത കുറഞ്ഞ കമ്പനിയെ അയോഗ്യരാക്കുകയും. പിന്നീട് തുക കുറവ് ക്വോട്ട് ചെയ്തത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയായിരുന്നു.

പാലത്തിന്റെ നിര്‍മാണം പുനരാരംഭിക്കാന്‍ മൂന്ന് തവണ ടെന്‍ഡര്‍ ചെയ്തിരുന്നു. മൂന്ന് തവണയും മാനദണ്ഡ പ്രകാരമുള്ള കരാറുകാരെ കിട്ടിയില്ല. ഇപ്പോള്‍ നാലാമത് വീണ്ടും ടെന്‍ഡര്‍ ഓപ്പണ്‍ ചെയ്തപ്പോള്‍ ഊരാളുങ്കലിനെ തെരഞ്ഞെടുത്തത്. തുടര്‍ നടപടികള്‍ എത്രയും വേഗത്തിലാക്കി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
മാരാമണ്‍ ഭാഗത്തെ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി സ്ഥലം ഉടമകള്‍ക്കുള്ള തുക കൈമാറിയിട്ടുണ്ട്.

 

 

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …