
പത്തനംതിട്ട : ജില്ലയിൽ ലഹരിവസ്തുക്കളുടെ വില്പനയും കൈമാറ്റവും തടയുന്നതുമായി ബന്ധപ്പെട്ട് ദിവസങ്ങളായി തുടർന്നുവരുന്ന ഓപ്പറേഷൻ ഡി ഹണ്ടിൽ ഇന്നു രണ്ട് യുവാക്കളെ പിടികൂടി. തിരുവനന്തപുരം നേമം പള്ളിച്ചൽ കുണ്ടറതേരി ആതിര ഭവനം വീട്ടിൽ നിന്നും ഇലവുംതിട്ട, കുളനട ഉളനാട് ചിറകാരോട്ടു വീട്ടിൽ താമസം അനന്ദു അനിൽ (23), കൈപ്പട്ടൂർ, കൊടുമണ്ണേത്ത് വീട്ടിൽ ജിബിൻ കെ ജോയ് ( ഇപ്പോൾ ഇലവുംതിട്ട അമ്പലക്കടവ് വാഴത്തോട്ടത്തിൽ വീട്ടിൽ വാടകയ്ക്കു താമസം) എന്നിവരാണ് അറസ്റ്റിലായത്.
അനന്ദുവിന്റെ കയ്യിൽ നിന്നും 8 ഗ്രാം ഗഞ്ചാവും, ജിബിനിൽ നിന്നും 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇവർക്കെതിരെ കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് ഇലവുംതിട്ട പോലീസ് കേസെടുത്തു. ഇലവുംതിട്ട പോലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.ഇലവുംതിട്ട പോലീസ് ഇൻസ്‌പെക്ടർ ടി കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.