
പത്തനംതിട്ട: നിരന്തരം അശ്ലീലസൈറ്റുകള്‍ സന്ദര്‍ശിക്കുകയും, അശ്ലീലദൃശ്യങ്ങള്‍ കാണുകയും ശേഖരിച്ചുവക്കുകയും കൈമാറുകയും ചെയ്യുന്നവരെ കേന്ദ്രീകരിച്ച് ജില്ലയില്‍ ഓപ്പറേഷന്‍ പി ഹണ്ട് എന്നപേരില്‍ പോലീസ് പരിശോധന നടന്നു. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെയും വിവിധ പോലീസ് സ്റ്റേഷനുകളുടെയും സംയുക്തനേതൃത്വത്തിലാണ് റെയ്ഡുകള്‍ നടന്നത്. ഇത്തരത്തില്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയ അഞ്ചു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. തിരുവല്ലയില്‍ രണ്ടും ആറന്മുള, കീഴ്‌വായ്പൂര്‍, റാന്നി എന്നിവടങ്ങളില്‍ നിന്ന് ഓരോന്നും വീതമാണ് പിടിച്ചെടുത്തത്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് റെയ്ഡ് നടന്നത് . ബന്ധപ്പെട്ട എസ് എച്ച് ഓമാര്‍ തുടര്‍നടപടികള്‍ കൈകൊണ്ടു.