മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന്: പത്തനംതിട്ട ജില്ലയില്‍ ഏഴിടത്ത് മുഴങ്ങും: സ്ഥലങ്ങള്‍ അറിയാം

0 second read
Comments Off on മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന്: പത്തനംതിട്ട ജില്ലയില്‍ ഏഴിടത്ത് മുഴങ്ങും: സ്ഥലങ്ങള്‍ അറിയാം
0

പത്തനംതിട്ട: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഇന്ന് നടക്കും. പത്തനംതിട്ട ജില്ലയിലെ ഏഴ് സ്ഥലങ്ങളില്‍ സ്ഥാപിച്ച സൈറണുകളും ഇന്ന് വൈകിട്ട് അഞ്ച് മുതല്‍ പല സമയങ്ങളിലായി മുഴങ്ങും.ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ സ്ഥാപിച്ച 85 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുന്നത്.
ടവര്‍ തിരുവല്ല താലൂക്ക് ഓഫീസ്, കെഎസ്ജി എച്ച്എസ്എസ് കടപ്പാറ, ഗവണ്‍മെന്റ് എച്ച്എസ് മേലുകര കീക്കൊഴൂര്‍ റാന്നി, ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കോഴഞ്ചേരി, കമ്മ്യൂണിറ്റി സ്റ്റഡി സെന്റര്‍ കൊടുമുടി, പത്തനംതിട്ട കളക്ടറേറ്റ്, പ്രീ മെട്രിക് ഹോസ്റ്റല്‍ അച്ചന്‍കോവില്‍ എന്നിവിടങ്ങളിലാണ് ജില്ലയില്‍ സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്. പരീക്ഷണമായതിനാല്‍ സൈറണുകള്‍ മുഴങ്ങുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫീസ് അറിയിച്ചു.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…