ശബരിമല: സോപാനത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക ക്യൂവിലേക്ക് ഫ്‌ളൈഓവറില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ഇടിച്ചു കയറിയത് തിക്കും തിരക്കിനും ഇടയാക്കി. ഇന്നലെ ഉച്ചപൂജ സമയത്തായിരുന്നു തിരക്ക് നിയന്ത്രണാതീതമായത്. തിരക്കില്‍പ്പെട്ട് കുട്ടികള്‍ കരഞ്ഞു. കേന്ദ്ര ദ്രുതകര്‍മ്മ സേനാംഗങ്ങളും പോലീസും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് തിരക്ക് നിയന്ത്രണ വിധേയമാക്കിയത്.
തിരക്കില്‍പ്പെട്ട കുട്ടികളെ ദേവസ്വം ഗാര്‍ഡും ജീവനക്കാരും ചേര്‍ന്ന്
കൂട്ടയിടിയില്‍ നിന്നും മാറ്റി നിര്‍ത്തി. പലരും ബാരിക്കേഡില്‍ ഞെരിഞ്ഞമര്‍ന്നു. ദ്രുത കര്‍മ്മ സേനാംഗങ്ങള്‍, പോലീസ് എന്നിവരുടെ സമയോചിതമായ ഇടപെടല്‍ മൂലം അപകടം ഒഴിവായി.