പമ്പ ത്രിവേണി ക്ലോക്ക്‌റൂമിലെ അമിത നിരക്ക്: പിരിവ് കൊടുക്കാത്തതിന് ബിജെപിക്കാര്‍ മെനഞ്ഞ കള്ളക്കഥയെന്ന് കരാറുകാരന്‍: നിഷേധിച്ച് ബിജെപി നേതൃത്വം

0 second read
Comments Off on പമ്പ ത്രിവേണി ക്ലോക്ക്‌റൂമിലെ അമിത നിരക്ക്: പിരിവ് കൊടുക്കാത്തതിന് ബിജെപിക്കാര്‍ മെനഞ്ഞ കള്ളക്കഥയെന്ന് കരാറുകാരന്‍: നിഷേധിച്ച് ബിജെപി നേതൃത്വം
0

പത്തനംതിട്ട: ചോദിച്ച തുക പിരിവ് കൊടുക്കാത്തതിന്റെ പേരില്‍ അയ്യപ്പഭക്തരെ ഇളക്കി വിട്ട് ബിജെപി നേതാക്കള്‍ നടത്തിയ സമര നാടകമാണ് പമ്പ ത്രിവേണിയിലെ ദേവസ്വം ബോര്‍ഡ് ക്ലോക്ക് റൂമിന്റെ കൗണ്ടറിലുണ്ടായതെന്ന് കരാറുകാരന്‍. എന്നാല്‍, ആരോപണം ബിജെപി നേതാക്കള്‍ നിഷേധിച്ചു. തീര്‍ഥാടകരുടെ പ്രതിഷേധം ഉണ്ടാകുന്നതിന് മുന്‍പ് റാന്നി മണ്ഡലത്തിലെ രണ്ട് ബിജെപി നേതാക്കള്‍ പിരിവിന് ചെന്നിരുന്നു. ഇവര്‍ രസീത് കുറ്റിയും മേശപ്പുറത്ത് വച്ച് തര്‍ക്കിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കരാറുകാരന്‍ പുറത്തു വിട്ടിട്ടുണ്ട്. ഇവര്‍ ചോദിച്ചത് വലിയ തുകയായതിനാല്‍ കൊടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. തുടര്‍ന്നാണ് അയ്യപ്പഭക്തരെ ഇവര്‍ ഇളക്കി വിട്ട് ആ ദൃശ്യങ്ങള്‍ പകര്‍ത്തി വാര്‍ത്ത പ്രചരിപ്പ്ിക്കുകയായിരുന്നുവെന്ന് കരാറുകാരന്‍ പറഞ്ഞു.

ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ച് വെള്ളിയാഴ്ചയാണ് ഭക്തര്‍ പ്രതിഷേധിച്ചത്. 30 രൂപയാണ് ബാഗേജ് വയ്ക്കാന്‍ കൊടുക്കേണ്ടത്. എന്നാല്‍, ഇതിന് 60 മുതല്‍ 90 രൂപ വരെ ഈടാക്കുന്നുവെന്നായിരുന്നു ഭക്തരുടെ ആരോപണം. ഒരു ദിവസം ബാഗേജ് സൂക്ഷിക്കുന്നതിനാണ് 30 രൂപയെന്നും രണ്ടു ദിവസത്തേക്ക് 60 രൂപ ഈടാക്കുന്നുവെന്നും കരാറുകാരന്‍ പറയുന്നു. ഇത് ദേവസ്വം ബോര്‍ഡ് അംഗീകരിച്ച നിരക്കാണെന്നും കരാറുകാരന്‍ അവകാശപ്പെട്ടു. അതേ സമയം കരാറുകാരന്റെ ആരോപണങ്ങള്‍ ബി.ജെ.പി നേതാക്കള്‍ തള്ളി.

ഭക്തര്‍ പരാതി പറഞ്ഞതിന്‍ പ്രകാരം അതിലിടപെടുകയാണ് ചെയ്തതെന്ന് അവര്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാണ്ടി ദേവസ്വം വിജിലന്‍സിനും മരാമത്ത് എ.ഇ.ക്കും പരാതി നല്‍കുകയും ചെയ്തു. ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നത് ഭക്തര്‍ക്ക് ഒപ്പം നിന്ന് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. അതിന് കരാറുകാരന്‍ കളളക്കഥ മെനയുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…