ചതിവ്….. വഞ്ചന…. ഇട്ട പോസ്റ്റിലെ വരികള്‍ മുക്കി മുന്‍ എംഎല്‍എ പത്മകുമാര്‍: താടിക്ക് കൈ കൊടുത്ത പടം മാത്രം ബാക്കി: വീണാ ജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കിയത് അതൃപ്തിക്ക് കാരണം: ചാക്കിട്ടു പിടിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും

0 second read
Comments Off on ചതിവ്….. വഞ്ചന…. ഇട്ട പോസ്റ്റിലെ വരികള്‍ മുക്കി മുന്‍ എംഎല്‍എ പത്മകുമാര്‍: താടിക്ക് കൈ കൊടുത്ത പടം മാത്രം ബാക്കി: വീണാ ജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കിയത് അതൃപ്തിക്ക് കാരണം: ചാക്കിട്ടു പിടിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും
0

പത്തനംതിട്ട: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ അതൃപ്തി പരസ്യമാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റ് മുന്‍ എംഎല്‍എ എ. പത്മകുമാര്‍ പിന്‍വലിച്ചു. ‘ചതിവ്, വഞ്ചന, അവഹേളനം… 52 വര്‍ഷത്തെ ബാക്കിപത്രം…ലാല്‍ സലാം’ എന്നായിരുന്നു പത്മകുമാറിന്റെ്‌റെ ഫേസ്ബുക്ക് പോസ്റ്റ്. താടിക്ക് കൈ കൊടുത്തിരിക്കുന്ന ചിത്രം പ്രൊഫൈല്‍ ഫോട്ടോയാക്കുകയും ചെയ്തിരുന്നു. പോസ്റ്റിലെ വാചകങ്ങള്‍ പിന്‍വലിച്ചെങ്കിലും പ്രൊഫൈല്‍ ചിത്രം മാറ്റിയിട്ടില്ല. പോസ്റ്റ് മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിന്നാലെയാണ് പത്മകുമാര്‍ പിന്‍വലിച്ചത്.

വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കിയതിലുള്ള അതൃപ്തിയാണ് പത്മകുമാര്‍ പരസ്യമാക്കിയത്. ഉച്ചഭക്ഷണത്തിന് പോലും നില്‍ക്കാതെയാണ് പത്മകുമാര്‍ സമ്മേളന നഗരി വിട്ടത്. പാര്‍ലമെന്ററി രംഗത്തൂടെ പാര്‍ട്ടിയിലെത്തിയ വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതില്‍ പത്തനംതിട്ടയിലെ മറ്റു നേതാക്കള്‍ക്കും അതൃപ്തിയുണ്ടെന്നാണ് വിവരം.

അതേ സമയം, പത്മകുമാറിനെ ചാക്കിട്ടു പിടിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും രംഗത്തുണ്ട്. പത്മകുമാര്‍ ബിജെപിയില്‍ ചേരുമെനന് അഭ്യൂഹമാണ് നിറയുന്നത്.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…