തിരിച്ചു വരവിനൊരുങ്ങി പാകിസ്ഥാന്‍: ഷാന്‍ മസൂദ് നായകന്‍: ഓസ്‌ട്രേലിയയ്ക്ക് എതിരായ പരമ്പരയ്ക്ക് ടീമിനെ പ്രഖ്യാപിച്ചു

0 second read
Comments Off on തിരിച്ചു വരവിനൊരുങ്ങി പാകിസ്ഥാന്‍: ഷാന്‍ മസൂദ് നായകന്‍: ഓസ്‌ട്രേലിയയ്ക്ക് എതിരായ പരമ്പരയ്ക്ക് ടീമിനെ പ്രഖ്യാപിച്ചു
0

ലോകകപ്പില്‍ കനത്ത തിരിച്ചടി നേരിട്ട പാകിസ്ഥാന്‍ തിരിച്ചു വരവിന് ഒരുങ്ങുന്നു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. ഷാന്‍ മസൂദ് നായകനായ 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 14 മുതല്‍ ജനുവരി ഏഴുവരെയാണ് മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര.

ബാബര്‍ അസം നായക സ്ഥാനത്ത് നിന്നും പടിയിറങ്ങിയ ശേഷമുളള ആദ്യത്തെ പരമ്പരയാണിത്. ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ബാബര്‍ അസം സ്ഥാനം ഒഴിഞ്ഞത്. ബാബര്‍ ടീമില്‍ അംഗമാണ്.

ഇടം കൈയ്യന്‍ ഓപ്പണര്‍ സൈ അയ്യൂബ്, പേസ് ബൗളര്‍ കുറം ഷഹ്‌സാദ് എന്നിവര്‍ക്ക് ഇതാദ്യമായി പാക് ടീമിലേക്ക് വിളി വന്നിട്ടുണ്ട്. ഫഹീം അഷ്‌റഫ്, മിര്‍ ഹംസ, മുഹമ്മദ് വസീം ജൂനിയര്‍ എന്നിവര്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

Load More Related Articles
Load More By Veena
Load More In SPORTS
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…