ന്യൂഡെല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 19 ന് തുടങ്ങും. 543 സീറ്റിലേക്ക് ഏഴു ഘട്ടങ്ങള്‍ ആയിട്ടാകും തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തില്‍ വോട്ടെടുപ്പ് രണ്ടാംഘട്ടമായ ഏപ്രില്‍ 26നാണ്. ജൂണ്‍ നാലിന് വോട്ടെണ്ണും.രാജ്യത്ത് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
96.8 കോടി വോട്ടര്‍മാരാണ് വിധിയെഴുതുക. ഇതില്‍ 1.8 കോടി കന്നി വോട്ടര്‍മാരാണ്. 19.74 കോടി യുവ വോട്ടര്‍മാര്‍. 49.7 പുരുഷ വോട്ടര്‍മാരും 47.1 കോടി സ്ത്രീ വോട്ടര്‍മാരും. 48000 ട്രാന്‍സ്ജന്റെ ഴ്‌സും ആണ് വോട്ട് ചെയ്യുക. ഇതിനായി 10.5 ലക്ഷം പോളിംഗ് ബൂത്തുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
85 വയസ് കഴിഞ്ഞവര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ അവസരം നല്‍കും.
ലോക് സഭ തെരഞ്ഞെടുപ്പിനൊപ്പം അരുണാചല്‍ പ്രദേശ്, ആന്ധപ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും പാര്‍ലമെന്റ് ഇലക്ഷനോടൊപ്പം നടത്തും.
പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും.
കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്.മെയ് 23ന് ഫല പ്രഖ്യാപനവും നടത്തി.
വിഗ്യാന്‍ ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ആണ് തീയ്യതികള്‍ പ്രഖ്യാപിച്ചത്.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
മാര്‍ച്ച് 28ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ നാലിന്. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന്.
പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ട്.